കോഴിക്കോട്: ട്രെയിനിനുള്ളില്‍ സ്ത്രീകളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത യാത്രക്കാരനു കുത്തേറ്റു. ആലപ്പുഴ -കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ജനറല്‍ കോച്ചില്‍ പയ്യോളിക്കും വടകരയ്ക്കുമിടയിൽ ഇന്നലെ രാത്രി 11.25നായിരുന്നു സംഭവം.
അക്രമി സ്ക്രൂഡ്രൈവര്‍കൊണ്ട് യാത്രക്കാരന്റെ നെറ്റിക്കു കുത്തുകയായിരുന്നു. ശല്യം ചെയ്ത യാത്രക്കാരനോട് മാറിനില്ക്കാന് സ്ത്രീകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇയാള്‍ അത് അനുസരിക്കാന്‍ തയാറായില്ല. ഇതുകണ്ടുകൊണ്ടിരുന്ന മറ്റൊരു യാത്രക്കാരന് ഇയാളോടു മാറിനില്ക്കാന് പറഞ്ഞു.
അപ്പോള്‍ അക്രമി സ്ക്രൂഡ്രൈവറെടുത്തു നെറ്റിക്കു കുത്തുകയായിരുന്നു. വടകര സ്റ്റേഷനില്‍ എത്തിയപ്പോള്‍ അ്രകമിയെ ആര്‍പിഎഫ് കസ്റ്റഡിയില്‍ എടുത്തു. ചോദ്യം ചെയ്തശേഷം ആര്‍ക്കും പരാതി ഇല്ലാത്തിനാല്‍ വിട്ടയച്ചു.