നെല്ലിയാന്പതി : കുണ്ടറചോല പതിനാലാം വ്യൂ പോയിന്റ് റോഡിൽ അമ്മയും കുഞ്ഞു മായ കാട്ടാനക്കൂട്ടം ഇറങ്ങി വിനോദ സഞ്ചാരികളായ യാത്രക്കാർക്ക് കൗതുകമായി.
കഴിഞ്ഞ ദിവസം റോഡിലിറങ്ങി ഗതാഗതം തടസ്സപ്പെടുത്തിയത്. അല്പസമയത്തിനുശേഷം ചുരം റോഡിലിറങ്ങിയ ആനക്കൂട്ടം സഞ്ചാരികളേയും മറ്റും ശല്യം ചെയ്യാതെ കാട്ടിലേക്കു കയറി.
ഇരുചക്ര വാഹനങ്ങളും വലിയ വാഹനങ്ങളും ആനകളുടെ വശങ്ങളിലൂടെ പോയെങ്കിലും യാത്രകാരെയും മറ്റും ശല്യം ചെയ്തിരുന്നില്ലെന്നതും സഞ്ചാരികൾക്ക് കൗതുക കാഴ്ചയൊരുക്കി.
കഴിഞ്ഞ ദിനങ്ങളിൽ നെല്ലിയാന്പതിയിൽ സഞ്ചാരികളുടെ തിരക്ക് കൂടി വരുന്നുണ്ടേല്ലും ആനയോടുള്ള ഭയം മാറിയതായും സഞ്ചാരികളിൽ പലരും പറഞ്ഞു.
ഫോട്ടോ എടുക്കുന്നതിനായി തിടുക്കം കൂട്ടുന്ന ചെറുപ്പക്കാരും അപകടം വരുത്തുമോയെന്ന ആശങ്കയും നെല്ലിയാന്പതി നിവാസികൾ പറഞ്ഞു.