കാട്ടിലെ വീട് ഞങ്ങളുടേതും കൂടി; കൃഷിയിടങ്ങൾ വിട്ട് കാട്ടുപന്നികൾ പൂന്തുവിളയാടാൻ വീടുകളിലേക്കും; പന്നികളുടെ വരവിൽ പ്രതിഷേധിച്ച് നാട്ടുകാർ; ബൈഡ്റൂം കൈയ്യടക്കിയ പന്നികളുടെ വീഡിയോ കാണാം…

കോ​ഴി​ക്കോ​ട്: കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ മാ​ത്രം ഇ​ങ്ങ​നെ ക​ളി​ച്ചാ​ല്‍ മ​തി​യോ… പോ​രെ​ന്ന് തോ​ന്നി​ക്കാ​ണും.​അ​തെ, ക​ര്‍​ഷ​ക​ര്‍​ക്ക് എ​ക്കാ​ല​വും ഭീ​ഷ​ണി​യാ​യ കാ​ട്ടു​പ​ന്നി ഇ​ത്ത​വ​ണ ബെ​ഡ്‌​റൂ​മി​ലും എ​ത്തി. ഒ​ന്ന​ല്ല ര​ണ്ടെ​ണ്ണം.

ലൈ​സ​ന്‍​സു​ള്ള​വ​ര്‍​ക്ക് കാ​ട്ടു​പ​ന്നി​ക​ളെ കൊ​ല്ലാ​മെ​ന്ന നി​ര്‍​ദേ​ശ​മൊ​ന്നും മൂ​പ്പ​ര​റി​ഞ്ഞ​മ​ട്ടി​ല്ല. ബെ​ഡ്‌​റൂ​മി​ല്‍ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വീ​ട്ടു​കാ​ര്‍ എ​ഴു​ന്നേ​റ്റ​പ്പോ​ള്‍ മു​ത​ല്‍ വി​രാ​ജി​ക്കു​ക​യാ​ണ് ഈ ​കാ​ട്ടു​പ​ന്നി​ക​ൾ.

കൂ​രാ​ച്ചു​ണ്ട് ലാ​സ്റ്റ് പൂ​വ​ത്തും​ചോ​ല കെ​എ​സ്ഇ​ബി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ആ​ല​മ​ല മോ​ഹ​ന​ന്‍ എ​ന്ന​യാ​ളു​ടെ വീ​ട്ടി​ലാ​ണ് പു​ല​ര്‍​ച്ചെ അ​പ്ര​തീ​ക്ഷി​ത അ​തി​ഥി എ​ത്തി​യ​ത്. കി​ട​ക്ക​മു​ഴു​വ​ന്‍ ന​ക്കി​തു​ട​ച്ച് നാ​ശ​മാ​ക്കി. പ​ന്നി ക​യ​റി​യ​ത​റി​ഞ്ഞ് വീ​ട്ടു​കാ​ര്‍ പു​റ​ത്തി​റ​ങ്ങി നാ​ട്ടു​കാ​രെ വി​ളി​ച്ചു​കൂ​ട്ടി വാ​തി​ല്‍ അ​ട​ച്ചു.

ഡി​എ​ഫ്ഒ​യും ജി​ല്ലാ​ക​ള​ക്ട​റും സ്ഥ​ല​ത്തെ​ത്തി. കാ​ട്ടു​പ​ന്നി മൂ​ല​മു​ള്ള​ദു​രി​തം നേ​രി​ട്ട് മ​ന​സി​ലാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് വീ​ട്ടു​കാ​രും പ്ര​ദേ​ശ​വാ​സി​ക​ളും ഉ​ന്ന​യി​ക്കു​ന്ന​ത്. ഈ ​ഭാ​ഗ​ങ്ങ​ളി​ല്‍ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന പ​രാ​തി നേ​ര​ത്തെ​ത​ന്നെ ഉ​യ​ര്‍​ന്നി​രു​ന്നു.

Related posts

Leave a Comment