കാ​യം​കു​ള​ത്ത് പോ​ലീ​സ് പെ​രു​മാ​റി​യ​ത് ച​ങ്ങ​ല​യ്ക്കു ഭ്രാ​ന്ത് പി​ടി​ച്ച​തു​പോ​ലെ; പേ​ടി​പ്പി​ച്ചാ​ല്‍ ഓ​ടി​പ്പോ​കു​ന്ന​വ​ര​ല്ല കോ​ണ്‍​ഗ്ര​സു​കാ​രെ​ന്ന്  കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി


കാ​യം​കു​ളം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ വീ​ട് ആ​ക്ര​മി​ച്ച പോ​ലീ​സു​കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ ​സി വേ​ണു​ഗോ​പാ​ല്‍ എം​പി ആ​വ​ശ്യ​പ്പെ​ട്ടു. ച​ങ്ങ​ല​യ​ക്കു ഭ്രാ​ന്ത് പി​ടി​ച്ച​തു​പോ​ലെ​യാ​ണ് കാ​യം​കു​ള​ത്ത് പോ​ലീ​സ് പെ​രു​മാ​റി​യ​ത്. പോ​ലീ​സു​കാ​ര്‍ ജ​ന​ങ്ങ​ള്‍​ക്കൊ​പ്പം നി​ല്‍​ക്കേ​ണ്ട​വ​രാ​ണ്.

അ​ര്‍​ധ​രാ​ത്രി വീ​ടി​ന്‍റെ വാ​തി​ല്‍ ച​വി​ട്ടി​പ്പൊ​ളി​ച്ച് യൂ​ത്ത്‌​കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ പാ​ക​ത്തി​ല്‍ എ​ന്തു കു​റ്റ​കൃ​ത്യ​മാ​ണ് അ​വ​ര്‍ ചെ​യ്ത​ത്. ജ​ന​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത​യി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​ട​ക്കാ​ന്‍ പോ​ലീ​സി​ന് ആ​രാ​ണ് അ​ധി​കാ​രം ന​ല്‍​കി​യ​ത്.

ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്ത് പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍ സ​മ​രം ചെ​യ്യു​ന്ന​തും പ്ര​തി​ഷേ​ധി​ക്കു​ന്ന​തും ക​ള്ള​ക്ക​ട​ത്ത് പോ​ലെ​യു​ള്ള കു​റ്റ​കൃ​ത്യ​മാ​ണോ? കാ​യം​കു​ള​ത്തെ പോ​ലീ​സ് അ​തി​ക്ര​മ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത് ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്.

വീ​ടു​നു​ള്ളി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​യ പോ​ലീ​സ് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ഫോ​ണ്‍​വ​രെ മോ​ഷ്ടി​ച്ചു. സ്ത്രി​ക​ളും കു​ട്ടി​ക​ളു​മു​ള്ള വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി​യ പോ​ലീ​സ് ന​ട​പ​ടി നി​കൃ​ഷ്ട​മാ​ണ്. നി​യ​മ​വി​രു​ദ്ധ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​തി​ന് നി​യ​മ​വി​ധേ​യ​മാ​യ ന​ട​പ​ടി​യാ​ണ് പോ​ലീ​സ് സ്വീ​ക​രി​ക്കേ​ണ്ട​ത്.

അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​ന് സു​പ്രീം​കോ​ട​തി കൃ​ത്യ​മാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. അ​തെ​ല്ലാം കാ​യം​കു​ള​ത്ത് ലം​ഘി​ക്ക​പ്പെ​ട്ടു. കാ​റ്റു വി​ത​ച്ച് കൊ​ടു​ങ്കാ​റ്റ് കൊ​യ്യു​ന്ന ന​ട​പ​ടി​യാ​ണ് പോ​ലീ​സി​ന്‍റേ​ത്. പേ​ടി​പ്പി​ച്ചാ​ല്‍ ഓ​ടി​പ്പോ​കു​ന്ന​വ​ര​ല്ല കോ​ണ്‍​ഗ്ര​സു​കാ​ര്‍. മ​റി​ച്ചു​ള്ള ചി​ന്ത പോ​ലി​സി​നു​ണ്ടെ​ങ്കി​ല്‍ തെ​റ്റി​ധാ​ര​ണ​യാ​ണ​തെ​ന്നും വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു.

കാ​യം​കു​ളം പോ​ലീ​സ് അ​തി​ക്ര​മി​ച്ച് വീ​ടു​ക​യ​റി അ​റ​സ്റ്റ് ചെ​യ്ത യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി ഹാ​ഷിം സേ​ട്ട്, പോ​ലീ​സ് വാ​തി​ല്‍ ച​വി​ട്ടി​പ്പൊ​ളി​ച്ച് അ​തി​ക്ര​മം ന​ട​ത്തി​യ നോ​ര്‍​ത്ത് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റി​യാ​സ് മു​ണ്ട​ക​ത്തി​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളു​ടെ വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക ആ​യി​രു​ന്നു അ​ദ്ദേ​ഹം.

Related posts

Leave a Comment