യൂണിറ്റ് അംഗങ്ങള്‍ക്ക് സ്വര്‍ണ നാണയം സമ്മാനമായി നല്കി കീര്‍ത്തി സുരേഷ്. 130 അണിയറപ്രവര്‍ത്തകര്‍ക്കാണ് താരം പത്തു ഗ്രാം തൂക്കം വരുന്ന സ്വര്‍ണനാണയം സമ്മാനമായി നല്‍കിയത്.
തെലുങ്ക് ചിത്രം ദസറയുടെ ചിത്രീകരണത്തിന്റെ അവസാന ദിവസമായിരുന്നു അണിയറപ്രവര്‍ത്തകര്‍ക്ക് നടിയുടെ സ്വര്‍ണ നാണയ ദാനം. നടിയുടെ ഫാന്‍സ് പേജുകളിലാണ് ഇത് സംബന്ധിച്ച വാര്‍ത്ത വന്നത്.
ദസറയില്‍ ഏറ്റവും മികച്ച പെര്‍ഫോമന്‍സ് കാഴ്ചവയ്ക്കാന്‍ സഹായിച്ച ക്രൂവിന് ഓര്‍മിക്കാന്‍ തക്കവണ്ണം എന്തെങ്കിലും നല്‍കണമെന്ന് നടി ആഗ്രഹിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓരോ സ്വര്‍ണ നാണയത്തിനും ഏകദേശം 50,000 മുതല്‍ 55,000 രൂപ വരെ വില വരുമെന്നാണ് കണക്കാക്കുന്നത്. സമ്മാനത്തിനായി 75 ലക്ഷം രൂപയോളം താരം ചെലവഴിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇതിനു മുന്‍പും താരം സ്വര്‍ണനാണയങ്ങള്‍ സമ്മാനമായി നല്‍കിയിരുന്നു. തമിഴ് ചിത്രമായ സണ്ടക്കോഴി 2ന്റെ പാക്കപ്പ് ദിവസം അണിയറപ്രവര്‍ത്തകര്‍ക്ക് രണ്ട് ഗ്രാം വരുന്ന സ്വര്‍ണനാണയങ്ങള്‍ നടി സമ്മാനിച്ചിരുന്നു.നാനി നായകനാകുന്ന ദസറയാണ് കീര്‍ത്തിയുടേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.