കീർത്തി എന്നെ വീണ വായിച്ച് അദ്ഭുതപ്പെടുത്തി. അവൾ ഒരു വയലിനിസ്റ്റാണ്. പക്ഷേ, പലർക്കും അത് അറിയില്ല. അവളുടെ ഉള്ളിൽ സംഗീതം ഉണ്ട്.
അതുകൊണ്ടാണ് ആർച്ചയുടെ വേഷം മരക്കാറിൽ അനായാസമായി കൈകാര്യം ചെയ്തത്. ഒരു തെറ്റുപോലും വരുത്താതെയാണ് വീണ അതിന്റെ രീതിക്ക് അനുസരിച്ച് കീർത്തി വായിച്ചത്.
വീണ കൈകാര്യം ചെയ്യാത്തൊരാൾ അനായാസമായി അതു ചെയ്യുന്നതു കണ്ടപ്പോൾ ഞാൻ അദ്ഭുതപ്പെട്ടു.അവൾ റിയലിസ്റ്റിക്കായിട്ടാണ് വീണ വായിക്കുന്ന രംഗങ്ങൾ ചെയ്തത്.
പാടുന്നതും വീണ വായിക്കുന്നതും ഒരുമിച്ച് ചെയ്യുന്നത് ദുഷ്കരമാണ്. പക്ഷേ, അവൾക്ക് അത് സാധിച്ചു. ഞാൻ അതുകണ്ട് അദ്ഭുതപ്പെട്ടു. -പ്രിയദർശൻ