വി​ര​മി​ക്ക​ൽ പ്രാ​യ​പ​രി​ധി 73 വ​യ​സു​ള്ള പ്ര​ധാ​ന​മ​ന്ത്രി മോ​ദി​ക്കും ബാ​ധ​ക​മാ​ണോ‍? ആ​ർ​എ​സ്എ​സ് മേ​ധാ​വി​യോ​ട് 5 ചോ​ദ്യ​ങ്ങ​ളുമായി കേ​ജ​രി​വാ​ൾ

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​യെ​യും നേ​തൃ​ത്വ​ത്തെ​യും കു​റി​ച്ച് അ​ഞ്ച് ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ച്ച് മു​ൻ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. ആ​ർ​എ​സ്എ​സ് ത​ല​വ​ൻ മോ​ഹ​ൻ ഭ​ഗ​വ​തി​ന് എ​ഴു​തി​യ ക​ത്തി​ലാ​ണ് ചോ​ദ്യ​ങ്ങ​ൾ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ന​ട​പ​ടി​ക​ളെ​യും ബി​ജെ​പി​യു​ടെ പ​ങ്കി​നെ​യും ചോ​ദ്യം ചെ​യ്യു​ന്ന​താ​ണ് കേ​ജ​രി​വാ​ളി​ന്‍റെ ക​ത്ത്.

എ​ൽ.​കെ. അ​ഡ്വാ​നി, മു​ര​ളി മ​നോ​ഹ​ർ ജോ​ഷി തു​ട​ങ്ങി​യ മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്ക് ബാ​ധ​ക​മാ​യ ആ​ർ​എ​സ്എ​സി​ന്‍റെ വി​ര​മി​ക്ക​ൽ പ്രാ​യ​പ​രി​ധി നി​ല​വി​ൽ 73 വ​യ​സു​ള്ള പ്ര​ധാ​ന​മ​ന്ത്രി മോ​ദി​ക്കും ബാ​ധ​ക​മാ​ണോ​യെ​ന്ന് കേ​ജ​രി​വാ​ൾ ചോ​ദി​ച്ചു.

മോ​ദി അ​ഴി​മ​തി ആ​രോ​പി​ച്ച ഒ​രു രാ​ഷ്ട്രീ​യ നേ​താ​വ് പി​ന്നീ​ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത് നി​ങ്ങ​ളെ വേ​ദ​നി​പ്പി​ക്കു​ന്നി​ല്ലേ എ​ന്നാ​യി​രു​ന്നു മ​റ്റൊ​രു ചോ​ദ്യം.

പ്ര​തി​പ​ക്ഷ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​രു​ക​ളെ അ​സ്ഥി​ര​പ്പെ​ടു​ത്താ​നും പ​ക​രം ബി​ജെ​പി സ​ർ​ക്കാ​രു​ക​ൾ രൂ​പീ​ക​രി​ക്കാ​നും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി), സെ​ൻ​ട്ര​ൽ ബ്യൂ​റോ ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ (സി​ബി​ഐ) തു​ട​ങ്ങി​യ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത് ആ​ർ​എ​സ്എ​സി​ന്‍റെ മൂ​ല്യ​ങ്ങ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്നു​ണ്ടോ?

ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് ആ​ർ​എ​സ്എ​സ് ആ​വ​ശ്യ​മി​ല്ലെ​ന്ന ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ജെ​പി ന​ദ്ദ​യു​ടെ പ്ര​സ്താ​വ​ന​യെ​ക്കു​റി​ച്ചു​ള്ള പ്ര​തി​ക​ര​ണം എ​ന്താ​ണ്?

ബി​ജെ​പി​യു​ടെ മാ​തൃ​സം​ഘ​ട​ന​യാ​യ ആ​ർ​എ​സ്എ​സ്, ബി​ജെ​പി​യെ ശ​രി​യാ​യ പാ​ത​യി​ൽ കൊ​ണ്ടു​വ​രേ​ണ്ട​ത​ല്ലേ?

എ​ന്നീ ചോ​ദ്യ​ങ്ങ​ളും കേ​ജ​രി​വാ​ൾ ക​ത്തി​ൽ ഉ​ന്ന​യി​ച്ചു. ബി​ജെ​പി നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​രി​ന്‍റെ രീ​തി​ക​ൾ ഇ​ന്ത്യ​യു​ടെ ജ​നാ​ധി​പ​ത്യ​ത്തി​ന് ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​ക്കു​മെ​ന്നും ത​ന്‍റെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മോ​ഹ​ൻ ഭാ​ഗ​വ​തി​ന്‍റെ മ​റു​പ​ടി പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു.

Related posts

Leave a Comment