കോഴിക്കോട്: വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പ്രിയങ്കാ ഗാന്ധിയെ നേരിടാന്‍ ബിജെപി സ്ഥാനാര്‍ഥിയായി നടി ഖുശ്ബു എത്തിയേക്കുമെന്ന് റിപ്പോർട്ട്. വയനാട് മാത്രമല്ല കേരളമാകെ ഉറ്റുനോക്കുന്നത് ഇതിലേക്കാണ്. ബിജെപി കേന്ദ്ര നേതൃത്വം ഇന്നോ നാളെയോ തീരുമാനം പ്രഖ്യാപിക്കും. വിജയിച്ചില്ലെങ്കിലും രാജ്യമാകെ ശ്രദ്ധിക്കപ്പെടുന്ന മത്സരം കാഴ്ചവയ്ക്കുകയാണ് ബിജെപി ലക്ഷ്യം.
സിപിഐ നേതാവ് സത്യന് മൊകേരിയാണ് ഇടതുമുന്നണി സ്ഥാനാര്‍ഥി. ബിജെപി സ്ഥാനാര്‍ഥിയായി ഖുശ്ബു വന്നാല്‍ ശ്രദ്ധ പ്രിയങ്കയും ഖുശ്ബുവും തമ്മിലുള്ള മത്സരത്തിനായിരിക്കും. ഇതുവവഴി സത്യന് മൊകേരിയെ പ്രചാരണത്തില്‍ മൂന്നാം സ്ഥാനത്തേക്ക് നീക്കാൻ സാധിക്കുമെന്ന് ബിജെപി കരുതുന്നു. അഞ്ചു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനു പ്രിയങ്കയെ ലോക്സഭയില്‍ എത്തിക്കാനാണ് യുഡിഎഫ് നീക്കം.
ഇതു തടയിടുന്നതിനാണ് േദശീയതലത്തില്‍ ശ്രദ്ധേയമായ മത്സരത്തിനു ബിജെപി വഴി തുറക്കുന്നത്. ഖുശ്ബുവിനെ സ്ഥാനാര്‍ഥിയാക്കുന്ന കാര്യത്തില്‍ കേന്ദ്ര നേതൃത്വം സംസ്ഥാന ബിജപി നേതാക്കളോടു അഭിപ്രായം തേടിയിട്ടുണ്ട്. തമിഴ്നാട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന നടിയാണ് ഖുശ്ബു.
മലയാളികള്‍ക്ക് അഭ്രപാളികളില്‍ സുപരിചിതയാണ് ഇവര്‍. മുന്‍ ശേദീയ വനിതാ കമ്മീഷന് അംഗവും ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗവുമാണ് ഖുശ്ബു. ഡിഎംകെ പ്രവര്‍ത്തകയായിരുന്ന ഖുശ്ബു പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയും നാലു വര്‍ഷംമുമ്പ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തുകയും ചെയ്തു. മലയാളത്തിലടക്കം നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ഖുശ്ബു വരുന്നതിനോട് വയനാട് മണഡലത്തിലെ ബിജെപി പ്രവര്‍ത്തകര്‍ക്ക് അനുകൂലമായ നിലപാടാണുള്ളത്. മത്സരം കടുപ്പിക്കാനും പ്രിയങ്കയ്ക്ക് ഈസി വാക്കോവര്‍ ഇല്ലാതാക്കാനും ഇതുവഴി സാധിക്കുമെന്ന് അവര്‍ കരുതുന്നു. അതേസമയം, സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് തന്നോട് ആരും ബന്ധപ്പെട്ടിട്ടില്ലെന്ന് ഖുശ്ബു വ്യക്തമാക്കി.
ഖുശ്ബു അല്ലെങ്കിൽ എം.ടി. രമേശ്, ശോഭ സുരേന്ദ്രന് എന്നിവരുടെ പേരുകളാകും ബിജെപി പരിഗണിക്കുക. രാഹുല്‍ ഗാന്ധി 3,64,442 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ ജയിച്ചത്. പിന്നീട് അദ്ദേഹം അമേഠി മണ്ഡലം നിലനിര്‍ത്താന്‍ തീരുമാനിച്ചപ്പോള്‍ വയനാട് വിടുകയായിരുന്നു. ഇതാണ് ഉപ തെരഞ്ഞെടുപ്പിലേക്കു നയിച്ചത്.
സ്വന്തം ലേഖകൻ