തിരുവനന്തപുരം: കിളിമാനൂർ കാരേറ്റിന് സമീപം ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയനിലയിലും ഭർത്താവിനെ തൂങ്ങിമരിച്ചനിലയിലും കണ്ടെത്തി.
കിളിമാനൂർ പുളിമാത്ത് കാരേറ്റിൽ പവിഴം വീട്ടിൽ രാജേന്ദ്രൻ (65), ഇദേഹത്തിന്റെ ഭാര്യ ശശികല (57) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെ ത്തിയത്.
രാജേന്ദ്രനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലും ശശികലയുടെ മൃതദേഹം മറ്റൊരു മുറിയിലെ കട്ടിലിലുമാണ് കണ്ടെ ത്തിയത്.
രാജേന്ദ്രൻ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിൽ നിന്നും ഓവർസിയറായി വിരമിച്ചയാളാണ്. ഇദ്ദേഹത്തിന്റെ ആദ്യ ഭാര്യ കാൻസർ രോഗത്തെ തുടർന്ന് മരണപ്പെട്ടു. ശശികലയെ രണ്ടാമത് വിവാഹം കഴിയ്ക്കുകയായിരുന്നു.
ആദ്യ വിവാഹ ബന്ധത്തിൽ മൂന്ന് മക്കളുണ്ട്. ഈ മക്കൾ രാജേന്ദ്രനെ കാണാനെത്തുന്നതിൽ ശശികലയ്ക്ക് എതിർപ്പുണ്ട ായിരുന്നുവെന്നും ഇതേ ചൊല്ലി ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ രാത്രിയിൽ ഇരുവരും തമ്മിൽ വഴക്കും ബഹളവും ഉണ്ടയത് വീട്ടിലെ സിസിടിവി കാമറ ലിങ്കിലൂടെ ഇദ്ദേഹത്തിന്റെ മകന്റെ ശ്രദ്ധയിൽപ്പെട്ടു.
ഏറെ നേരം കഴിഞ്ഞിട്ടും ഇരുവരെയും പുറത്തേക്ക് കാണാത്തതിനെ തുടർന്ന് മകൻ അടുത്ത ബന്ധുവിനോട് വീട്ടിൽ പോയി അന്വേഷിക്കാൻ നിർദേശിച്ചു.
ഇതേ തുടർന്ന് ബന്ധുക്കൾ വീട്ടിലെത്തി ബെല്ലടിച്ചിട്ടും വാതിൽ തുറന്നില്ല. ഇതേ തുടർന്ന് ജനൽഗ്ലാസ് പൊട്ടിച്ച് നോക്കിയപ്പോഴാണ് ഇരുവരെയും രണ്ട് മുറികളിലായി മരിച്ച നിലയിൽ കണ്ടെ ത്തിയത്.
കിളിമാനൂർ പോലീസിൽ ബന്ധുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി വാതിൽ തുറന്ന് അകത്ത് കടന്നു.
ശശികലയെ തലയണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം രാജേന്ദ്രൻ ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിന്റെ നിഗമനം.
കിളിമാനൂർ പോലീസ് മേൽനടപടി സ്വീകരിച്ചു. ഫോറൻസിക് വിദഗ്ധർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രാജേന്ദ്രന് രണ്ട് പെണ്മക്കളും ഒരു മകനുമാണ്. മകൻ എറണാകുളത്താണ് ജോലി ചെയ്യുന്നത്.