ഉത്തരകൊറിയയില്‍ ആത്മഹത്യ നിരോധിച്ച് ഭരണാധികാരി കിം ജോങ് ഉന്‍.
രാജ്യത്ത് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കുതിച്ചുയര്‍ന്നതോടെയാണ് ഈ നീക്കമെന്നാണ് വിവരം.
രാജ്യത്ത് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവരുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധനവുണ്ടായതാണ് കിം ജോങ് ഉന്നിനെ ഇത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിച്ചത്.
കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് ഉത്തരകൊറിയ കടന്നു പോകുന്നത്. ഇതിന്റെ ഫലമായി രാജ്യത്ത് ആത്മഹത്യകളുടെ എണ്ണവും കൂടുകയായിരുന്നു.
രാജ്യത്ത് പട്ടിണിമരണങ്ങള്‍ വര്‍ധിച്ചതായും വിവരമുണ്ട്. പട്ടിണിയെത്തുടര്‍ന്ന് പത്തുവയസുകാരന് ആത്മഹത്യ ചെയ്തതോടെയാണ് ആത്മഹത്യ നിരോധിക്കാനും രാജ്യദ്രോഹക്കുറ്റമാക്കാനും കിം ജോങ് ഉന്‍ തീരുമാനിച്ചതെന്നാണ് വിവരം.