ശ്രീനഗർ: ജമ്മു കാഷ്മീരിലെ പുൽവാമയിലെ സദൂറയിൽ സൈന്യം മൂന്നു ഭീകരരെ വധിച്ചു. കാഷ്മീര്‍ പോലീസ്, കരസേന, സിആര്‍പിഎഫ് എന്നിവരുടെ സംയുക്ത സംഘവുമായുള്ള ഏറ്റുമുട്ടലിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്.
പുല്‍വാമയിലെ സദൂര പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്. കഴിഞ്ഞ രാത്രിയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഇവിടെ എത്ര തീവ്രവാദികള്‍ ഉണ്ടെന്ന് വ്യക്തമായിട്ടില്ല. ഏറ്റുമുട്ടലിനിടെ ഒരു സൈനികന് പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് വന്‍ ആയുധ ശേഖരവും സുരക്ഷാസേന കണ്ടെടുത്തു. കൊല്ലപ്പെട്ട തീവ്രവാദികളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് തെരച്ചിൽ തുടരുന്നതായി കാഷ്മീർ പോലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഇതോടെ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ താഴ്വരയിൽ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം ഏഴായി. ഇന്നലെ ഷോപ്പിയൻ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ നാലു ഭീകരർ കൊല്ലപ്പെട്ടിരുന്നു. പ്രദേശത്ത് തെരച്ചിൽ നടത്തവേ ഒളിച്ചിരുന്ന ഭീകരര്‍ വെടിയുതിര്‍ത്തതോടെ സേന തിരിച്ചടിക്കുകയായിരുന്നു. തീവ്രവാദികളില്‍ ഒരാള്‍ സുരക്ഷാസേനയ്ക്ക് മുമ്പാകെ കീഴടങ്ങുകയും ചെയ്തിരുന്നു.
ഇന്നലെ വധിച്ച തീവ്രവാദികള്‍ക്ക് കാഷ്മീരിലെ ബിജെപി പഞ്ചായത്തംഗം നിസാര്‍ അഹമ്മദ് ഭട്ടിന്റെ കൊലപാതകവുമായി ബന്ധമുണ്ടെന്നാണ് വിവരങ്ങള്‍. കൊല്ലപ്പെട്ട രണ്ടുപേർ ഇതിൽ പങ്കാളികളാണെന്ന് കാഷ്മീർ പോലീസ് അറിയിച്ചു.
10 ദിവസം മുമ്പാണ് നിസാറിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ഇന്നലെ ഇദ്ദേഹത്തിന്റെ മൃതദേഹം ആപ്പിള്‍ തോട്ടത്തില്‍ കണ്ടെത്തുകയായിരുന്നു. ഇതിന് ശേഷം നടന്ന തിരച്ചിലിനിടെയാണ് ഏറ്റമുട്ടല്‍ നടന്നത്.