ഏകദിന ക്രിക്കറ്റിൽ വേഗത്തിൽ 13,000 റണ്‍സ് എന്ന റിക്കാർഡും വിരാട് കോഹ്ലി കുറിച്ചു. സച്ചിൻ തെണ്ടുൽക്കറിന്റെ റിക്കാർഡാണു കോഹ്ലി മറികടന്നത്.
321 ഇന്നിംഗ്സിലായിരുന്നു സച്ചിൻ 13,000 റണ്‍സ് കടന്നത്. സച്ചിനേക്കാൾ 54 ഇന്നിംഗ്സ് കുറവിൽ കോഹ്ലി ഈ നേട്ടത്തിലെത്തി.
ഏകദിനത്തിൽ കോഹ്ലിയുടെ 47-ാം സെഞ്ചുറിയാണിത്. സച്ചിന്റെ റിക്കാർഡിലേക്ക് കോഹ്ലിക്ക് ഇനി രണ്ടു സെഞ്ചുറിയുടെ അകലം മാത്രം.
ഏകദിനത്തിൽ കോഹ്ലി 50+ സ്കോർ നേടുന്നത് ഇത് 112-ാം തവണ. സച്ചിൻ തെണ്ടുൽക്കർ (145), കുമാർ സംഗക്കാര (118) എന്നിവരാണു കോഹ്ലിക്കു മുന്നിലുള്ളത്.