2021 ലെ ഇന്‍സ്റ്റഗ്രാം സന്പന്നരുടെ പട്ടികയില്‍ ഇടം നേടി ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയും.
കഴിഞ്ഞ വര്‍ഷം 23-ാം സ്ഥാനത്തായിരുന്ന വിരാട് കോഹ്ലി ഇത്തവണ 20-ാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലെ ഒരു പോസ്റ്റിന് കോഹ്ലിക്ക് കിട്ടുന്നത് അഞ്ചു കോടിയാണ്.
പട്ടികയില്‍ 27-ാം സ്ഥാനത്താണ് പ്രിയങ്ക. ഇന്‍സ്റ്റഗ്രാമില്‍ പ്രിയങ്ക ചെയ്യുന്ന ഓരോ പ്രൊമോഷണല്‍ പോസ്റ്റിനും 4,03,000 ഡോളര്‍ (ഏകദേശം മൂന്നു കോടി) ആണ് താരത്തിന് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകൾ.
കഴിഞ്ഞ വര്‍ഷം 19-ാം സ്ഥാനത്തായിരുന്നു പ്രിയങ്ക. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പ്രിയങ്കയുടെ വരുമാനം ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്.
പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. ഒരു സ്പോണ്‍സേഴ്ഡ് പോസ്റ്റിന് റൊണാള്‍ഡോയ്ക്ക് കിട്ടുന്നത് 11.9 കോടിയാണ്.
റൊണാള്‍ഡോയ്ക്ക് തൊട്ടുപിന്നില്‍ ‘ദി റോക്ക്’ ഡ്വെയ്ന്‍ ജോണ്സണ് ആണ്. 11 കോടിയാണ് അദ്ദേഹത്തിന് ഒരു പോസ്റ്റിന് ലഭിക്കുന്നത്.
അരിയാന ഗ്രാന്‍ഡെ, കെയ്ലി ജെന്നിഫർ, സെലീന ഗോമസ് എന്നിവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഓരോ വര്‍ഷം ഇന്‍സ്റ്റഗ്രാം സന്പന്നരുടെ പട്ടിക പുറത്തു വിടാറുണ്ട്.