
കൊല്ലം: എസ് എൻ കോളേജ് ജംഗ്ഷനിലും പരിസരപ്രദേശങ്ങളിലും അരങ്ങേറുന്ന പ്രണയസല്ലാപങ്ങളും കമിതാക്കളുടെ പ്രണയചേഷ്ടകളും കണ്ടുമടുത്ത നാട്ടുകാരുടെയും മറ്റുളളവരുടെയും ചോദ്യം ഇതാണ് .
സദാസമയവും ഇവിടെ തന്പടിക്കുന്ന പോലീസ് എവിടെ. അവർ ഇതൊന്നും ശ്രദ്ധിക്കുന്നില്ലെ എന്നൊക്കെയുള്ള ചിന്തവന്നുപോകുന്നു.
എസ് എൻ കോളേജ് ജംഗ്ഷനിൽ തിരുവനന്തപുരം ഭാഗത്തേക്കുളള ബസ് സ്റ്റോപ്പിൽ യൂണിഫോമിൽ വിദ്യാർത്ഥികൾ പരസ് പരം നടത്തുന്ന പ്രണയചേഷ്ടകൾ ആരോ മൊബൈൽ ഫോണിൽ പകർത്തി അത് നവമാദ്ധ്യമങ്ങൾ വഴി പ്രചരിക്കുകയാണ്.
കേളേജ് ബസ്റ്റാന്റിലെ രംഗങ്ങൾ ഈ പെൺകുട്ടികളുടെ വീട്ടുകാർ കാണുംവരെ ഷെയർ ചെയ്യുക എന്ന് ഒരു മെസേജും ഉൾപ്പടെയാണ് പ്രചരിക്കുന്നത്.
വീഡിയോ സോഷ്യൽ മീഡിയയിൽ ഇട്ടതിനെ വിമർശിച്ചും അനൂകൂലിച്ചും ചിലർ രംഗത്ത് വരുന്നുണ്ട് . എല്ലാവരും ഒരു പോലെ കുറ്റം പറയുന്നത് പോലീസിനെയാണ്. സ്ത്രീകളുടെ സുരക്ഷയിൽ മുൻ കൈ എടുക്കേണ്ട പിങ്ക് പോലീസ് ഇതൊന്നും കാണുന്നില്ലേ എന്നാണ് .
ഈഭാഗത്ത് പലപ്പോഴും പിങ്ക് പോലീസിന്റെ വാഹനം കാണാൻ കഴിയുമെങ്കിലും ഇതൊന്നും ശ്രദ്ധിക്കുന്നില്ല. പിങ്ക് പോലീസിന്റെ വാഹനം പോകുന്നത് കണ്ടാൽ ഏതോ ഡ്രൈവിംഗ് സ്കൂളിന്റെ വാഹനം പോകുന്നത് പോലെയാണെന്നും ആക്ഷപമുണ്ട്. . വനിതാ പോലീസ് ആണ് വാഹനം ഒടിക്കുന്നത്.
ഒരുപ്രശ്നം ഉണ്ടായി പിങ്ക് പോലീസിനെ വിളിച്ചാൽ അവർ അവിടെ എത്തുന്പോഴേക്കും പ്രശ്നക്കാർ സ്ഥലംവിട്ടിരിക്കുമെന്ന് എസ് എൻ കോളേജ് ജംഗ്ഷനിലെ ഒരു വ്യാപാരി പറയുന്നു.
ആധുനിക സൗകര്യങ്ങൾ ഉളള ബസ് സ്റ്റോപ്പാണ് കൊല്ലം എസ് എൻ കേളിലെ ബസ് സ്റ്റോപ്പ് .ഫാൻ, ടി വി ,മൂസിക്ക് സിസ്റ്റം എല്ലാം നല്ലതുതന്നെ .ഇവയൊക്കെയും പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്.
പക്ഷെ അവിടെ അരങ്ങേറുന്ന പ്രണയകാഴ്ചകൾ പരിതികൾ ലംഘിക്കുന്നതായാണ് കാണാൻ കഴിയുന്നത്. പോലീസ് ഒന്നുശ്രദ്ധിച്ചാൽ ക്ലാസിൽ കയറാതെ കറങ്ങിനടക്കുന്ന പ്രണയജോഡികളും കുടുങ്ങുമെന്ന് ഉറപ്പാണ്.