പത്തനംതിട്ട: വിനോദ യാത്രയ്ക്കു മുന്നോടിയായി പൂത്തിരി കത്തിച്ചു തീ പടര്‍ന്ന സംഭവത്തേ തുടര്ന്ന്ു നടത്തിയ പരിശോധനകള്‍ക്കിടെ കൊമ്പന് എന്ന പേരിലുള്ള ഒരു ബസിന്റെ ഫിറ്റ്നസ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചു.
കൊമ്പന് എന്ന പേരില്‍ സര്‍വീസ് നടത്തുന്ന രണ്ട് ടൂറിസ്റ്റ് ബസുകളാണ് കഴിഞ്ഞദിവസങ്ങളില്‍ മോട്ടോര്‍ വാഹനവകുപ്പ് പരിശോധിച്ചത്.
ഒരു ബസ് വകുപ്പ് നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തി ഹാജരാക്കിയതിനേ തുടര്‍ന്ന് നടപടിയെടുത്തില്ല.തിങ്കളാഴ്ച പത്തനംതിട്ട ആര്‍ടിഒ എ.കെ.ദിലുവും ബസുകള്‍ പരിശോധിച്ച് മാറ്റങ്ങള്‍ നിര്‍ദേശിച്ചിരുന്നു.
ഗതാഗതച്ചട്ടങ്ങള്ക്കു വിരുദ്ധമായി ബസുകളില്‍ നടത്തിയിട്ടുള്ള പരിഷ്കരണങ്ങള്‍ ഒഴിവാക്കാനാണ് നിര്‍ദേശിച്ചത്.
വൈകിയതോടെ…നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തി നിശ്ചിത സമയപരിധിക്കകം ഹാജരാക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ ഇത്തരത്തില്‍ ബസ് എത്തിക്കാന്‍ വൈകിയതോടെയാണ് ഫിറ്റ്നസ് റദ്ദാക്കിയത്.
ബസ് റീ ടെസ്റ്റ് ചെയ്തു നിരത്തിലിറക്കിയാല്‍ മതിയെന്നും ആര്‍ടിഒ നിര്‍ദേശിച്ചു.പരിശോധനയ്ക്കെത്തിച്ച ഒരു ബസില്‍ കാര്യമായ മാറ്റങ്ങള്‍ നിര്‍ദേശിച്ചിരുന്നില്ല.
ഫിറ്റ്നസ് റദ്ദാക്കിയ ബസില്‍ സ്പീഡ് ഗവര്‍ണര്‍, ജിപിഎസ് സംവിധാനങ്ങളടക്കം പ്രവര്‍ത്തനക്ഷമമല്ലായിരുന്നു.