കോട്ടയം: നഗരത്തില്‍ ഓടകൾ കവിഞ്ഞൊഴുകുന്നതു കാല്‍നടയാത്രക്കാര്‍ക്കു ദുരിതമാകുന്നു. നഗരമധ്യത്തില്‍ ബേക്കര്‍ ജംഗ്ഷനു സമീപമാണു യാത്രക്കാര്‍ മാലിന്യത്തില്‍ കുളിക്കുന്നത്.
ദിവസങ്ങളായി ഇവിടെ ഓട കവിഞ്ഞൊഴുകുകയാണ്. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ മലിനനജലം യാത്രക്കാരുടെ വസ്ത്രങ്ങളിലും ശരീരത്തും തെറിക്കുന്നതു പതിവാണ്. ഇതുവഴി മലിനജലം ചവിട്ടാതെ പോകാനാകാത്ത അവസ്ഥയുമാണ്.
ശുചിമുറി മാലിന്യമുള്‍പ്പെടെയാണ് ഒഴുകുന്നതെന്നു വ്യാപാരികളും പറയുന്നു. വെള്ളം തെറിച്ചാല്‍ ശരീരമാകെ ചൊറിച്ചിലും ദുര്‍ഗന്ധവുമുണ്ടാകും. ദിവസങ്ങളായി ഇതുവഴി മലിനജലമൊഴുകിയിട്ടും പരിഹാരം കണ്ടെത്താന്‍ അധികൃതര്‍ തയാറായില്ലെന്നും പരാതിയുണ്ട്.