കോട്ടയം: ജില്ലയുടെ 49ാമത് കളക്ടറായി ജോണ്‍ വി. സാമുവല്‍ ഇന്നു രാവിലെ 10.30 ന് ചുമതലയേറ്റു. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദില്‍ നിന്നാണു ചുമതലയേറ്റത്. ജില്ലയുടെ സമഗ്രവികസനത്തിനായി ശ്രമിക്കുമെന്നു ചുമതലയേറ്റ കളക്ടര്‍ പറഞ്ഞു.
2015 ഐഎഎസ് ബാച്ചുകാരനാണ് തിരുവനന്തപുരം സ്വദേശിയായ ജോണ്‍ വി. സാമുവല്‍. പിന്നാക്ക വികസന വകുപ്പ് ഡയറക്ടറായി പ്രവര്‍ത്തിച്ചുവരികെയാണ് ജില്ലാ കളക്ടറായി നിയമിതനായത്.
ആലപ്പുഴ ജില്ലാ കളക്ടര്‍, ഭൂജല വകുപ്പ് ഡയറക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, കണ്ണൂര്‍ ജില്ലാ ഡെവലപ്മെന്റ് കമ്മീഷണര്‍, ലീഗല്‍ മെട്രോളജി കണ്ട്രോളര് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.