കോട്ടയം: കോട്ടയം മാർക്കറ്റിലെ ചില്ലറ വിൽപ്പന ശാലകൾ പ്രവർത്തിച്ചു തുടങ്ങി. രാവിലെ 11 മുതൽ വൈകുന്നേരം അഞ്ചു വരെയുള്ള സമയത്ത് മാർക്കറ്റിലെ ചില്ലറ വിൽപ്പന ശാലകളിൽ നിന്നും ആളുകൾക്കു സാധനങ്ങൾ വാങ്ങാം.
ഇതിനു പുറമെ മാർക്കറ്റിൽ നിന്നു പുറത്തേു പോകുന്നതിനു കെകെ റോഡിൽ നിന്ന് എംഎൽ റോഡിലേക്കുള്ള പ്രവേശന കവാടവും ടിബി റോഡിലേക്കു ചെറു റോഡുകളും ഭാഗികമായി തുറന്നു നല്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം പതിവു പോലെ മാർക്കറ്റിലേക്കുള്ള പ്രവേശന കവാടം കോടിമതയിൽ തന്നെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിനു പുറമെ ചെറു സ്വകാര്യ വാഹനങ്ങളെ മാർക്കറ്റിലേക്ക് ഇന്നു രാവിലെ മുതൽ കടത്തിവിടുന്നുണ്ട്.
മാർക്കറ്റിലെ മൊത്ത വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം
പൂർണമായതിനെ തുടർന്നാണ് ചില്ലറ വിൽപ്പനശാലകൾ തുറക്കുന്നതിന് അനുവാദം നല്കിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
പതിവു പോലെ പുലർച്ചെ നാലു മുതൽ എട്ടുവരെയാണ് മാർക്കറ്റിൽ എത്തുന്ന ലോഡുകൾ ഇറക്കുന്നത്. ലോറികൾ കോടിമതയിലെ പ്രവേശന കവാടത്തിൽ എത്തി ഡ്രൈവർമാരുടെ ശരിരോഷ്മാവ് ഉൾപ്പെടെയുള്ളവ പരിശോധിച്ചശേഷമാണ് മാർക്കറ്റിലേക്ക് പ്രവേശിപ്പിക്കുന്നത്.
ലോറി ഡ്രൈവർമാർ ഒരു കാരണവശാലും മാർക്കറ്റിലുള്ളവരുമായി ഇടപെടാൻ അനുവദിക്കില്ല. ഇന്നലെ മാർക്കറ്റിലെ വിവിധ സ്ഥലങ്ങളിൽ വീണ്ടും അണുനശീകരണം നടത്തി.
ു