ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ വീണ്ടും അപൂർവ ശസ്ത്രക്രിയയിലൂടെ പെൺകുട്ടിയുടെ നട്ടെല്ലിന്റെ വളവു നിവർത്തി. 14 വയസുള്ള പെൺകുട്ടിക്കാണ് ന്യൂറോ സർജറി വിഭാഗത്തിൽ ശസ്ത്രക്രിയ നടത്തിയത്.
ജന്മനാലോ വളർച്ചാ ഘട്ടത്തിലോ നട്ടെല്ലിനു വളവുണ്ടാകുന്ന രോഗംമൂലം രണ്ടാഴ്ച മുമ്പാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കഴിഞ്ഞ വെള്ളിയാഴ്ച ശസ്ത്രക്രിയ നടക്കുകയും ഇന്നലെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു.
കുട്ടിക്ക് ഇപ്പോൾ ശരിയായി നടക്കാമെന്നു മാത്രമല്ല വൈകല്യാവസ്ഥ തീർത്തും മാറുകയും ചെയ്തു. സ്വകാര്യ ആശുപത്രികളിൽ ചികിത്സയ്ക്കു ലക്ഷങ്ങൾ ചെലവു വരുമ്പോൾ മെഡിക്കൽ കോളജിൽ ഒരു ലക്ഷത്തിനു താഴെ മാത്രമാണ് ചെലവായത്.
ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. പി.കെ. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീമാണ് ശസ്ത്രക്രിയ നടത്തിയത്.