അ​മ്മ ക​ര​ൾ പ​കു​ത്തു ന​ൽ​കി; അ​ഞ്ചു വ​യ​സു​കാ​ര​നി​ൽ തു​ന്നി​ച്ചേ​ർ​ത്ത് ച​രി​ത്ര നേ​ട്ടം കൈ​വ​രി​ച്ച് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്; 16 മ​ണി​ക്കൂ​ർ നീ​ണ്ട ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​രം

ഗാ​ന്ധി​ന​ഗ​ര്‍: കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ അ​ഞ്ചു വ​യ​സു​കാ​ര​ന് ക​ര​ള്‍ മാ​റ്റി വ​ച്ചു. പീ​ഡി​യാ​ട്രി​ക് ക​ര​ള്‍ മാ​റ്റി​വ​യ്ക്ക​ല്‍ വിജയകരമാ യി പൂർത്തിയാക്കിയത് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍. സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ആ​ദ്യ​മാ​യാ​ണ് ഇത്തരമൊരു  ശസ്ത്രക്രിയ നടക്കുന്നത്.

മ​ല​പ്പു​റം തി​രൂ​ര്‍ സ്വ​ദേ​ശി​യാ​യ അ​ഞ്ച് വ​യ​സു​കാ​ര​നാ​ണ് മാ​താ​വ് ത​ന്‍റെ ക​ര​ള്‍ പ​ക​ര്‍​ന്ന് ന​ല്‍​കി​യ​ത്. ഒ​രു വ​ര്‍​ഷ​ത്തി​ന് മു​ന്‍​പാ​ണ് അ​ഞ്ചു വ​യ​സു​കാ​ര​ന്‍റെ പി​താ​വ് ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ച​ത്. പി​താ​വി​ന്‍റെ മ​ര​ണ​ശേ​ഷം മാ​താ​വാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ കു​ട്ടി​യെ എ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്.

ഗ്യാ​സ്‌​ട്രോ സ​ര്‍​ജ​റി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ആ​ര്‍. സി​ന്ധു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യാ വി​ഭാ​ഗം തി​യ​റ്റ​റി​ല്‍ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​റി​ന് ആ​രം​ഭി​ച്ച ശ​സ്ത്ര​ക്രി​യ രാ​ത്രി പ​ത്തി​നു പൂ​ര്‍​ത്തീ​ക​രി​ച്ചു. 16 മ​ണി​ക്കൂ​ര്‍​നീ​ണ്ടു​നി​ന്ന ശ​സ്ത്ര​ക്രീ​യ വി​ജ​യ​ക​ര​മാ​യി​രു​ന്നു.

കാ​ര്‍​ഡി​യോ തൊ​റാ​സി​ക് മേ​ധാ​വി ഡോ.​ടി. കെ. ​ജ​യ​കു​മാ​ര്‍, കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​കെ. പി. ​ജ​യ​പ്ര​കാ​ശ്, അ​മൃ​ത ആ​ശു​പ​ത്രി​യി​ലെ ഗ്യാ​സ്‌​ട്രോ സ​ര്‍​ജ​റി വി​ഭാ​ഗം ഡോ​ക്ട​ര്‍​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​ക്കി​യ​ത്.

Related posts

Leave a Comment