വി​ല​നി​ല​വാ​ര പ​ട്ടി​ക​യ്ക്ക് പു​ല്ലു​വി​ല; ങ്ങ​ള് ക​ള​ക്ട​റു​ടെ അ​ടു​ത്തൂ​ന്ന് വാ​ങ്ങി​ക്കോ​ളീ… തണ്ട്കാണിച്ച് കോഴിക്കോട്ടെ വ്യാപാരികൾ


കോ​ഴി​ക്കോ​ട്: വ്യാ​പാ​രി​ക​ളു​ടെ പ​ക​ൽ​കൊ​ള്ള ത​ട​യു​ന്ന​തി​ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം പു​റ​ത്തി​റ​ക്കു​ന്ന വി​ല​നി​ല​വാ​ര പ​ട്ടി​ക​യോ​ട് മി​ക്ക വ്യാ​പാ​രി​ക​ൾ​ക്കും പ​ല്ലു​വി​ല. പ​ച്ച​ക്ക​റി, പ​ഴം, പ​ല​ച​ര​ക്ക് , മ​ത്സ്യം, ഇ​റ​ച്ചി എ​ന്നി​വ​യു​ടെ പു​തു​ക്കി​യ വി​ല​വി​വ​ര പ​ട്ടി​ക ഇ​ട​യ്ക്കി​ടെ പു​റ​ത്തി​റ​ക്കു​ന്നു​ണ്ടെ​ങ്കി​ലും ആ ​വി​ല​യ്ക്ക് പ​ല​തും ല​ഭ്യ​മാ​കു​ന്നി​ല്ല.

ഇ​റ​ച്ചി​ക്കും മ​ത്സ്യ​ത്തി​നു​മാ​ണ് തീ​വി​ല ഈ​ടാ​ക്കു​ന്ന​ത്. ജി​ല്ലാ ക​ള​ക്ട​ർ പു​റ​ത്തി​റ​ക്കി​യ വി​ല​നി​ല​വാ​ര​പ​ട്ടി​ക​യെ​ക്കു​റി​ച്ച് ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ൽ, “ങ്ങ​ള് ക​ള​ക്ട​റു​ടെ അ​ടു​ത്തൂ​ന്ന് വാ​ങ്ങി​ക്കോ​ളീ ….’ എ​ന്നാ​ണ് ചി​ല ഇ​റ​ച്ചി- മ​ത്സ്യ വ്യാ​പാ​രി​ക​ൾ ന​ൽ​കു​ന്ന മ​റു​പ​ടി.

കോ​ഴി​യി​റ​ച്ചി കി​ലോ​യ്ക്ക് 180, എ​ല്ലി​ല്ലാ​ത്ത പോ​ത്തി​റ​ച്ചി 300, അ​യ​ല- 240 തു​ട​ങ്ങി​യാ​ണ് ജി​ല്ലാ ക​ള​ക്ട​ർ ഇ​ന്ന​ലെ പു​റ​ത്തി​റ​ക്കി​യ വി​ല​നി​ല​വാ​രം. പ​ക്ഷെ ഒ​രു കി​ലോ കോ​ഴി​യി​റ​ച്ചി​ക്ക് 220 രൂ​പ​യും അ​യ​ല​ക്ക് 400 ഉം, ​പോ​ത്തി​റ​ച്ചി​ക്ക് 330 രൂ​പ​യു​മാ​ണ് വാ​ങ്ങു​ന്ന​ത്.

മൊ​ത്ത​വി​ല​നി​ല​വാ​രം പ​രി​ശോ​ധി​ച്ചാ​ണ് ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ല​നി​ല​വാ​ര പ​ട്ടി​ക പു​റ​ത്തി​റ​ക്കു​ന്ന​ത്. ജി​ല്ലാ ക​ല​ക്ട​ർ​ക്ക് അ​തി​നു​ള്ള അ​ധി​കാ​ര​വു​മു​ണ്ട്. ലോ​ക്ഡൗ​ൺ പ്ര​മാ​ണി​ച്ച് പൊ‌​ടി​ത​ട്ടി​യെ​ടു​ത്ത വി​ല​നി​യ​ന്ത്ര​ണ അ​ധി​കാ​രം തു​ട​ക്ക​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്ക് ഗു​ണ​ക​ര​മാ​യി​രു​ന്നെ​ങ്കി​ലും, ഇ​പ്പോ​ൾ വി​ല​നി​യ​ന്ത്ര​ണം പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല.

Related posts

Leave a Comment