കൃഷ്ണ കുമാറിന്റെയും ഭാര്യ സിന്ധു കൃഷ്ണയുടെയും പ്രണയത്തിന് ഞാനും സഹായിച്ചിട്ടുണ്ട്. കൃഷ്ണ കുമാർ സിനിമയിലേക്ക് വരുന്നതിന് മുമ്പേ ഞാനുമായി സൗഹൃദത്തിലാണ്.
എന്റെ കസിന്റെ അയൽവാസിയായിരുന്നു. ഞാനവിടെ പോകുമ്പോൾ മുതലുള്ള സൗഹൃദമാണ്. കുറച്ചുനാൾ ഞാനും കൃഷ്ണ കുമാറും ഒന്നിച്ചൊരു വീട്ടിൽ താമസിച്ചിരുന്നു.
ഒരാളെ കണ്ടു, എനിക്ക് ഭയങ്കര ഇഷ്ടമായെന്ന് ഇടയ്ക്കിടെ എന്നോട് പറയും. ഒരു ദിവസം പുള്ളിക്കാരി എന്റെ കടയിൽ വന്നു.
അന്ന് കൃഷ്ണകുമാറും അവിടെയുണ്ടായിരുന്നു. ഈ കുട്ടിയാണതെന്ന് കൃഷ്ണകുമാർ. അങ്ങനെ ഞാൻ ആ കുട്ടിയോട് പറഞ്ഞു. അങ്ങനെയാണ് കല്യാണത്തിലേക്ക് എത്തുന്നത്.
കൃഷ്ണകുമാറിന്റെ മക്കൾ നാലു പേരും എന്നെ ഹാജ മാമൻ എന്നാണ് വിളിക്കുന്നത്. അത് കേൾക്കുമ്പോൾതന്നെ സുഖമാണ്. മനസറിഞ്ഞ് വിളിക്കുന്നതാണത്.
അപ്പ ഹാജ