താ​മ​സി​ക്കു​ന്ന​തി​നാ​യി ല​ഭി​ച്ച ഹോ​ട്ട​ൽ മു​റി​യി​ൽ ഒ​ളി​കാ​മ​റ; ദു​ര​നു​ഭ​വം തുറന്ന് പ​റ​ഞ്ഞ് ന​ടി കൃ​തി ഖ​ർ​ബ​ന്ദ

ഒ​രു ക​ന്ന​ഡ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ത​നി​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വം പു​റ​ത്തു പ​റ​ഞ്ഞ് ന​ടി കൃ​തി ഖ​ർ​ബ​ന്ദ. ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ത​നി​ക്ക് താ​മ​സി​ക്കു​ന്ന​തി​നാ​യി ല​ഭി​ച്ച ഹോ​ട്ട​ൽ മു​റി​യി​ൽ ഒ​ളി​കാ​മ​റ ഘ​ടി​പ്പി​ച്ച​തി​നെക്കുറി​ച്ചാ​ണ് കൃ​തി വ്യ​ക്ത​മാ​ക്കി​യ​ത്.

അ​തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത് ആ ​ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ർത​ന്നെ​യാ​യി​രു​വെ​ന്നും കൃ​തി പ​റ​യു​ന്നു.
ഹോ​ട്ട​ലി​ൽ ജോ​ലി ചെ​യ്യു​ന്ന ഒ​രു പ​യ്യ​നാ​യി​രു​ന്നു. ഇ​തി​നു പി​ന്നി​ൽ. എ​ന്നാ​ൽ അ​വ​ന് ഒ​ളി​ക്കാ​മ​റ സ്ഥാ​പി​ക്കാ​ൻ അ​റി​യി​ല്ലാ​യി​രു​ന്നു.

എ​നി​ക്ക് കി​ട്ടി​യ മു​റി​യി​ലെ ടി​വി​യു​ടെ സെ​റ്റ് ഓ​ഫ് ബോ​ക്സി​ന് തൊ​ട്ടു പി​ന്നി​ലാ​യാ​ണ് ഒ​ളി​ക്കാ​മ​റ വ​ച്ചി​രു​ന്ന​ത്. ഒ​റ്റ​നോ​ട്ട​ത്തി​ൽത​ന്നെ ആ​ർ​ക്കും അ​ത് ക​ണ്ടു​പി​ടി​ക്കാ​ൻ ക​ഴി​യും. എ​ന്നാ​ലും ഞാ​നും എന്‍റെ സ്റ്റാ​ഫും ശ​രി​ക്കും പേ​ടി​ച്ചു പോ​യി.

സാ​ധാ​ര​ണ ഹോ​ട്ട​ലു​ക​ളി​ൽ താ​മ​സി​ക്കേ​ണ്ടി വ​രു​മ്പോ​ൾ ല​ഭി​ക്കു​ന്ന മു​റി ഞാ​ൻ കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്കു​ന്ന​ത് പ​തി​വാ​ണ് – കൃ​തി വ്യ​ക്ത​മാ​ക്കി. ഒ​രു ആ​രാ​ധ​ക​നി​ൽനി​ന്നു​ണ്ടാ​യ വേ​ദ​ന​പ്പി​ച്ച സം​ഭ​വ​വും അ​ഭി​മു​ഖ​ത്തി​നി​ടെ കൃ​തി പ​റ​ഞ്ഞു.

ഒ​രി​ക്ക​ൽ ആ​രാ​ധ​ക​ർ​ക്കൊ​പ്പം ഫോ​ട്ടോ എ​ടു​ക്കു​ന്ന​തി​നി​ടെ ഒ​രാ​ൾ എ​ന്നെ പി​ന്നി​ൽ നി​ന്ന് ശ​ക്ത​മാ​യി പി​ച്ചി. ഞാ​ൻ വേ​ദ​നകൊ​ണ്ട് പു​ള​ഞ്ഞു. ആ ​ഭാ​ഗ​ത്ത് ര​ക്തം ക​ട്ട​പി​ടി​ച്ചു. എ​ങ്ങ​നെ പ്ര​തി​ക​രി​ക്ക​ണ​മെ​ന്ന് എ​നി​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു. ഞാ​ൻ ശ​രി​ക്കും ഞെ​ട്ടി​പ്പോ​യി കൃ​തി പ​റ​ഞ്ഞു.

Related posts

Leave a Comment