തിരുവനന്തപുരം: ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യൂതി ബില്ലുകള്‍ ഇനി മുതല്‍ കൗണ്ടറുകളില്‍ സ്വീകരിക്കില്ലെന്ന് കെഎസ്ഇബി.
ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ പേയ്മെന്റ് സംവിധാനം പൂര്‍ണമായും ഡിജിറ്റല്‍വത്കരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
അടുത്ത തവണ മുതല്‍ വൈദ്യൂതി ബില്ലുകള്‍ ആയിരം രൂപയ്ക്ക് മുകളിലാണെങ്കില്‍ തുക ഡിജിറ്റലായി തന്നെ അടയ്ക്കാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കണമെന്നാണ് ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
ഇതിനു എതിര്‍പ്പു പ്രകടിപ്പിക്കുന്നവരെ ബോധവത്ക്കരിക്കണം.തീര്‍ത്തും അസൗകര്യം പറയുന്ന ആളുകളില്‍ നിന്ന് മാത്രം തുക കൗണ്ടറുകളില്‍ സ്വീകരിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം.
500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ കൗണ്ടറുകളില്‍ അടയ്ക്കുന്നത് നിരുത്സാഹപ്പെടുത്താനും നിര്‍ദേശമുണ്ട്. നിലവില്‍ കെഎസ്ഇബിയുടെ പകുതിയോളം ഉപഭോക്താക്കള്‍ ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണ് ബില്‍ അടയ്ക്കുന്നത്.