വൈക്കം: വഴിയരികിൽ ഉപേക്ഷിച്ചിട്ടിരിക്കുന്ന വൈദ്യുതി പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു.
വൈക്കം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വഴിയോരത്ത് കെഎസ്ഇ ബി ഇട്ടിരിക്കുന്ന പോസ്റ്റുകളാണ് നീക്കം ചെയ്യണമെന്ന ആവശ്യമുയർന്നിരിക്കുന്നത്.
വീതി കുറഞ്ഞ റോഡിന്റെ ഓരത്തു കിടക്കുന്ന പോസ്റ്റുകൾ പലപ്പോഴും വാഹനാപകടങ്ങൾക്കും ഇടയാക്കുകയാണ്. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ തെക്കേ നടയിൽ വഴിയോരത്തു കിടക്കുന്ന പോസ്റ്റ് അപകടക്കെണിയാകുകയാണ്.
പോസ്റ്റ് നീക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.