കെ​എ​സ്ആ​ർ​ടി​സി​യു​ടെ 178 ബ​സു​ക​ൾ സി​എ​ഫ് ടെ​സ്റ്റ് ന​ട​ത്താ​തെ ക​ട്ട​പ്പു​റ​ത്ത്; യാ​ത്ര​ക്കാ​ർക്ക് ഭീ​ഷ​ണി​യാ​യി കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ബ​സു​ക​ളും സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്

ചാ​ത്ത​ന്നൂ​ർ: കെ​എ​സ് ആ​ർ​ടി​സി​യു​ടെ 178 ബ​സു​ക​ൾ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് (സി​എ​ഫ് ) ടെ​സ്റ്റ് ന​ട​ത്താ​തെ ക​ട്ട​പ്പു​റ​ത്ത്. 15 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കാ​ത്ത ബ​സു​ക​ളാ​ണ് വാ​ർ​ഷി​ക ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ടെ​സ്റ്റി​ന് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​ക്കാ​തെ ഡോ​ക്കി​ൽ ക​യ​റ്റി​യി​ട്ടി​രി​ക്കു​ന്ന​ത്.

​എ​സ്ആ​ർ​ടി​സി​യു​ടെ15 വ​ർ​ഷം കാ​ലാ​വ​ധി ക​ഴി​ഞ്ഞ 1261 ബ​സു​ക​ൾ പ​രി​വാ​ഹ​നി​ൽ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​ൻ പോ​ലും ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ങ്കി​ലും നി​ര​ത്തു​ക​ളി​ൽ കൂ​ടി സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. കാ​ല​പ്പ​ഴ​ക്കം കൊ​ണ്ടു​ള്ള തേ​യ്മാ​ന​വും ബ്രേ​ക്ക് ത​ക​രാ​റും ഈ ​ബ​സു​ക​ൾ​ക്കു​ണ്ട്. എ​ന്നി​ട്ടും യാ​ത്ര​ക്കാ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി ഉ​ണ്ടാ​യി​ട്ടും ഈ ​ബ​സു​ക​ൾ ഉ​പ​യോ​ഗി​ച്ച് സ​ർ​വീ​സ് ന​ട​ത്തു​ക​യാ​ണ്.

ഗ​താ​ഗ​ത വ​കു​പ്പു സെ​ക്ര​ട്ട​റി​യു​ടെ പ്ര​ത്യേ​ക ഉ​ത്ത​ര​വ് മു​ഖേ​ന​യാ​ണ് ഈ ​ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. കേ​ര​ള​ത്തി​ലെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഓ​ഫീ​സു​ക​ളി​ൽ മാ​ന്വ​ൽ ആ​യാ​ണ് ഇ​വ​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ സൂ​ക്ഷി​ക്കു​ന്ന​ത്.​പ​രി​വാ​ഹ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​ത് കൊ​ണ്ട് ഈ ​ബ​സു​ക​ൾ ഇ​ൻ​ഷ്വ​ർ ചെ​യ്യാ​നും ക​ഴി​യി​ല്ല.

കാ​ലാ​വ​ധി ക​ഴി​ഞ്ഞ ബ​സു​ക​ൾ നി​ര​ത്തി​ലോ​ടി​ക്കു​മ്പോ​ഴാ​ണ് കാ​ലാ​വ​ധി ഉ​ള്ള ബ​സു​ക​ൾ സി ​എ​ഫ് ടെ​സ്റ്റ് ന​ട​ത്താ​തെ ക​ട്ട​പ്പു​റ​ത്ത് ആ​യി​രി​ക്കു​ന്ന​ത്. നി​ല​വി​ലെ ക​ണ​ക്ക​നു​സ​രി​ച്ച് കെ ​എ​സ് ആ​ർ​ടി​സി​ക്ക് നാ​ലാ​യി​ര​ത്തി​യ​ഞ്ഞൂ​റോ​ളം ബ​സു​ക​ളും പ്ര​തി​ദി​നം മൂ​വാ​യി​ര​ത്തി​നാ​നൂ​റോ​ളം സ​ർ​വീ​സു​ക​ളു​മാ​ണു​ള്ള​ത്. പ്ര​തി​ദി​നം ശ​രാ​ശ​രി18.5 ല​ക്ഷം യാ​ത്ര​ക്കാ​രു​ണ്ടെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

15 ബ​സു​ക​ൾ ക​ട്ട​പ്പു​റ​ത്ത് ക​യ​റ്റി​യ തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ഡി​പ്പോ​യാ​ണ് മു​ന്നി​ൽ. ക​ട്ട​പ്പു​റ​ത്ത് 10 ബ​സു​ക​ൾ സൂ​ക്ഷി​ക്കു​ന്ന കോ​ഴി​ക്കോ​ട് ര​ണ്ടാം സ്ഥാ​ന​ത്തും 8 ബ​സു​ക​ൾ സി ​എ​ഫ് ടെ​സ്റ്റ് ന​ട​ത്താ​ത്ത പാ​റ​ശാ​ല മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണ്.അ​ത്യാ​വ​ശ്യം വേ​ണ്ട സ്പെ​യ​ർ പാ​ർ​ട്സു​ക​ളു​ടെ അ​പ​ര്യാ​പ്ത​ത​യാ​ണ് ബ​സു​ക​ളു​ടെ അ​റ്റ​കു​റ്റ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​ത്ത​തി​ന് ഒ​രു കാ​ര​ണം.

മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം ജീ​വ​ന​ക്കാ​രു​ടെ കു​റ​വും പ്ര​ധാ​ന​മാ​ണ്. നി​ല​വി​ലു​ള്ള മെ​ക്കാ​നി​ക്ക​ൽ ജീ​വ​ന​ക്കാ​ർ ഡ​ബി​ൾ ഡ്യൂ​ട്ടി​യാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് ജീ​വ​ന​ക്കാ​ർ പ​രാ​തി പ​റ​യു​ന്നു. ഡി​പ്പോ​ക​ളി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ല​സ​ത​യും അ​ലം​ഭാ​വ​വും സി ​എ​ഫ് ടെ​സ്റ്റ് ന​ട​ത്താ​ൻ ബ​സു​ക​ൾ സ​ജ്ജ​മാ​ക്കു​ന്ന​തി​ന് വീ​ഴ്ച​വ​രു​ത്തി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ഡി​സ​ബ​ർ 17-ന് ​അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി സി ​എ​ഫ് ടെ​സ്റ്റി​ന് അ​യ​യ്ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. എ​ന്നി​ട്ടും 178 ബ​സു​ക​ൾ ക​ട്ട​പ്പു​റ​ത്താ​യി. ഈ ​ബ​സു​ക​ൾ 11ന​കം അ​റ്റ​കു​റ്റ​പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി സി ​എ​ഫ് ടെ​സ്റ്റ് ന​ട​ത്ത​ണ​മെ​ന്ന് ശ​നി​യാ​ഴ്ച വീ​ണ്ടും ടെ​ക്നി​ക്ക​ൽ വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ക​ർ​ശ​ന​നി​ർ​ദ്ദേ​ശം ന​ല്കി​യി​രി​ക്ക​യാ​ണ്.

  • പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

Related posts

Leave a Comment