തിരുവനന്തപുരം: കേരളത്തിൽ ബസ് യാത്ര ഇനി പ്രീമിയം ലെവലിലെന്നു മന്ത്രി കെ.ബി. ഗണേഷ് കുമാർ. വൈഫെയും എസിയുമായി യാത്ര സുഖകരമാക്കാൻ 40 വണ്ടികൾ വാങ്ങാൻ തീരുമാനമായി.
10 വണ്ടികൾ ഓണത്തിനു മുന്പു നിരത്തിലിറങ്ങും. കൂടുതൽ മൈലേജുള്ള ചെറിയ ബസുകൾ ഗ്രാമപ്രദേശത്തു സർവീസ് നടത്തും. ഇതിനായി 300 ചെറിയ ബസുകൾ വാങ്ങാനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കി.
നിലവിൽ ഗ്രാമീണറോഡുകളിൽ ഓടുന്ന പഴയ ബസുകൾക്ക് ഇന്ധനക്ഷമത കുറവായതിനാലാണു പുതിയ ബസുകൾ നിരത്തിലിറക്കുക