ചാത്തന്നൂർ: ശബരിമലയിൽ നിന്നുള്ള കെഎസ്ആർടിസിയുടെ വരുമാനം 40 കോടിയിലധികമാകുമെന്ന് പ്രതീക്ഷ, ഈ വർഷത്തെ മണ്ഡലം -മകരവിളക്ക് സീസൺ അവസാനിച്ചുവെങ്കിലും ശനിയാഴ്ചയും ഭക്തജന തിരക്കുണ്ട്. 38.88 കോടി രൂപ ശബരിമലയിലെ സ്പെഷ്യൽ സർവീസുകളിൽ നിന്നും നേടാൻ കഴിഞ്ഞുവെന്നാണ്കഴിഞ്ഞ വ്യാഴാഴ്ച വരെയുള്ള കണക്കുകൾ വ്യക്തമാക്കുന്നത്.
പമ്പ-നിലയ്ക്കൽ ചെയിൻ സർവീസുകളിൽ നിന്നാണ് ഏറ്റവുമധികം വരുമാനം. പമ്പയിൽ നിന്നും ദീർഘ ദൂര സർവീസുകളും നടത്തിയിരുന്നു. പമ്പയിൽ നിന്നും ഏറ്റവും കൂടുതൽ സർവീസുകൾ നടത്തിയത് കുമളിയിലേയ്ക്കാണ്. തമിഴ്നാട്ടിൽ നിന്നുള്ള അയ്യപ്പ ഭക്തരുടെ സൗകര്യാർത്ഥമാണ് കുമളി സർവീസുകൾ.
1.37000 പമ്പ – നിലയ്ക്കൽ ചെയിൻ സർവീസുകളും 34000 ദീർഘ ദൂര സർവീസുകളും പമ്പയിൽ നിന്നും ഓപ്പറേറ്റ് ചെയ്തു. ശബരിമലയിലെ ഭക്ത ജന തിരക്കും പമ്പയിൽ നിന്നുള്ള ബസ് സർവീസുകളും തുടരുകയാണ്. മകരവിളക്ക് സീസൺ പൂർണമാകുന്നതോടെ കെഎസ്ആർടിസിയുടെ വരുമാനം 40 കോടി കവിയുമെന്നാണ് അധികൃതർ കരുതുന്നത്.
പ്രദീപ് ചാത്തന്നൂർ