പയ്യന്നൂര്‍: പ്രണയം തലയ്ക്കു പിടിച്ച റിട്ട.അധ്യാപകനെ ഒടുവിൽ പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. കെഎസ്ആർടിസി ജീവനക്കാരിയായ 34 വയസുള്ള യുവതിയുടെ പിന്നാലെയാണ് പയ്യന്നൂർ എടാട്ട് സ്വദേശിയായ അറുപതുകാരൻ പ്രണയുമായി കൂടിയത്.
പ്രണയത്തിന്റെ പേരിൽ ശല്യപ്പെടുത്തിയ യുവതിയുടെ പരാതിയിൽ ഇയാൾക്കെതിരേ കണ്ണൂര്‍, പെരിങ്ങോം, കാഞ്ഞങ്ങാട്, പയ്യന്നൂര്‍ പോലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്. പാട്ടും പാടിയാണ് ഇയാൾ യുവതിയുടെ പിന്നാലെ കൂടുന്നത്.
“ഞാൻ നിന്നെ പ്രേമിക്കുന്നു മാൻ കിടാവെ…’ എന്ന പാട്ടുമായി യുവതി ജോലി ചെയ്യുന്ന സ്ഥലങ്ങളിലെല്ലാം ഇയാൾ പോകുന്നത് പതിവായിരുന്നു. നാലോളം പരാതികളാണ് ഇയാൾക്കെതിരേ യുവതി നല്‍കിയത്.
രണ്ടു തവണ അറസ്റ്റിലാകുകയും ചെയ്തു. അറസ്റ്റിലായി പുറത്തിറങ്ങിയാൽ വീണ്ടും പ്രണയവുമായി യുവതിയുടെ പിന്നാലെ ഇയാൾ കൂടും. ഒടുവിൽ പയ്യന്നൂര്‍ എസ്ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഭര്‍തൃമതിയാണ് യുവതി.
ഇയാള്‍ മാസങ്ങള്‍ക്ക് മുമ്പ് പയ്യന്നൂര്‍ ഡിപ്പോയില്‍ വെച്ച് ജീവനക്കാരിയെ ശല്യം ചെയ്യുന്നത് കണ്ട ഡിടിഒ യൂസഫ് ഇയാളെ താക്കീത് ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ പ്രകോപിതനായ ഇയാൾ കഴിഞ്ഞ ഒക്ടോബര്‍ 11ന് യൂസഫിനെ കൈയേറ്റം ചെയ്ത സംഭവവുമുണ്ടായിരുന്നു.
ഇതേ തുടര്‍ന്ന് ജീവനക്കാരിയെ ശല്യപ്പെടുത്തിയതിനും ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിനും പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ അന്ന് കോടതി റിമാൻഡ് ചെയ്തിരുന്നു.
റിമാൻഡ് കഴിഞ്ഞിറങ്ങിയിട്ടും ഇയാള്‍ യുവതിയെ ശല്യം ചെയ്യുന്നത് തുടര്‍ന്നതാണ് ഇപ്പോഴത്തെ അറസ്റ്റിനിടയാക്കിയത്.