പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസി രജിസ്ട്രേഡ് സെക്യൂരിറ്റി ഏജൻസികളിൽ നിന്ന് സുരക്ഷാ ജീവനക്കാരെ നിയമിക്കുന്നു.
യൂണിറ്റ് അടിസ്ഥാനത്തിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഏജൻസികളിൽ നിന്നും ദർഘാസ് ക്ഷണിച്ച് നിയമനം നടത്താൻ യൂണിറ്റ് മേധാവികൾക്ക് നിർദ്ദേശം നല്കി.
നൂറു കണക്കിന് ബസുകൾ പാർക്ക് ചെയ്യുന്ന ജില്ലാ കോമൺ പൂളു (ഡി സി പി) കളിൽ പോലും സുരക്ഷാ ജീവനക്കാരില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. യാത്രക്കാരുടെ സുരക്ഷയ്ക്കും കെഎസ്ആർടിസിയുടെ സ്ഥാവര ജംഗമ വസ്തുക്കളുടെ സംരക്ഷണത്തിനും സുരക്ഷാ ജീവനക്കാരില്ലാത്തത് പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്.
എന്നാൽ സുശീൽ ഖന്ന റിപ്പോർട്ട് പ്രകാരം ജീവനക്കാരുടെ അനുപാതം കൂടുതലാണ്. അതിനാൽ പുതിയ നിയമനം പറ്റില്ലെന്നും സി എം ഡിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.
യൂണിറ്റ് തലത്തിൽ പ്രാദേശികമായി രജിസ്ട്രേഡ് സെക്യൂരിറ്റി സേവന ദാതാക്കളിൽ നിന്നും സുരക്ഷാ ജീവനക്കാരെ നിയമിക്കാം. 12 മണിക്കൂർ ഡ്യൂട്ടിയ്ക്ക് 495 രൂപയും ജി എസ് ടി യുമാണ് പ്രതിഫലം നല്കാൻ നിശ്ചയിച്ചിട്ടുള്ളത്.