കോഴിക്കോട്: കോഴിക്കോട് ലോ കോളജിൽ നടന്ന എസ്എഫ്ഐ- കെഎസ്യു സംഘർഷത്തിൽ 15 പേർക്കെതിരെ പോലീസ് കേസെടുത്തു. വധശ്രമം, കലാപത്തിന് ആഹ്വാനം, അതിക്രമിച്ചു കയറൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. എസ്എഫ്ഐ- കെഎസ്യു പ്രവർത്തകർ തമ്മിൽ ഇന്നലെയാണ് സംഘർഷമുണ്ടായത്.
സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ചേവായൂർ പോലീസ് സ്റ്റേഷനിൽ കെസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തി.
ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് കോളജിൽ എസ്എഫ്ഐ- കെഎസ്യു സംഘർഷമുണ്ടായത്. എന്നാൽ കെഎസ്യു ജനറൽ ക്യാപ്റ്റനെ എസ്എഫ്ഐ പ്രവർത്തകർ വളഞ്ഞിട്ട് മർദിച്ചെന്നാണ് കെഎസ്യു പരതാതിപ്പെട്ടത്. ഇതിനെ ചോദ്യം ചെയ്യാൻ പോയ പ്രവർത്തകരെയും മർദിച്ചതായി കെഎസ്യു ആരോപിച്ചു.
സംഭവത്തിൽ മുൻ കോളജ് യൂണിയൻ ചെയർമാനും എസ്എഫ്ഐ യൂണിറ്റ് വൈസ് പ്രസിഡന്റുമായിട്ടുള്ള മുഹമ്മദ് ഷഫീക്കിന് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ പരുക്കേറ്റ 9പേർ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.