കരിയറിൽ പലപ്പോഴും കഥ ശരിക്കും മനസിലാകാതെ സംവിധായകനെ മാത്രം വിശ്വസിച്ച് സിനിമ ചെയ്തിട്ടുണ്ട്. എൽസമ്മ എന്ന ആണ്‍കുട്ടി അങ്ങനെ ചെയ്തതാണ്. അതുപോലെ കരിയറിന്റെ തുടക്കത്തിൽ കസ്തൂരി മാൻ ചെയ്തതും അങ്ങനെയാണ്.
ലോഹിതദാസ് സാർ എന്നോട് കഥ പറഞ്ഞപ്പോൾ എനിക്ക് എന്താണ് സംഭവമെന്ന് മനസിലായില്ല. പക്ഷേ ഞാൻ ഒക്കെ പറഞ്ഞു. പിന്നീട് ലൊക്കേഷനിൽ എത്തിയപ്പോൾ ഓരോ സീനും ഡയലോഗും പറഞ്ഞു തരുന്നതിനൊപ്പം ആ കഥാപാത്രത്തിന്റെ ഡെപ്തും ഇമോഷനും എല്ലാം വിശദമായി പറഞ്ഞു തരികയായിരുന്നു.
ആ ഒരു പ്രോസസ് എനിക്ക് പുതിയതായിരുന്നു. ലോഹിതദാസ് എന്ന എഴുത്തുകാരന്റെ മികവ് ആ സിനിമയിൽ കാണുവാൻ സാധിച്ചു. -കുഞ്ചാക്കോ ബോബൻ