എനിക്ക് ആവശ്യത്തിൽ കൂടുതൽ ടെൻഷനായിരുന്നു ബോഗയ്ന്വില്ല എന്ന സിനിമയിലെ സ്തുതിക്ക് വേണ്ടി ഡാൻസ് ചെയ്യണമെന്ന് അറിഞ്ഞപ്പോൾ വന്നത്. കാരണം എല്ലാവർക്കും ഒരു തെറ്റിദ്ധാരണയുണ്ട് ഞാൻ ഡാൻസ് ഭയങ്കരമായി പഠിച്ചിട്ടുണ്ടെന്ന്. പക്ഷെ പഠിച്ചിട്ടില്ല.
ഒരു വർഷം ഭരതനാട്യം പഠിച്ചിരുന്നു അത്രമാത്രം. അതും അഞ്ചാം ക്ലാസിൽ വച്ചാണ്. സിനിമയിൽ വന്നപ്പോൾ ഡാൻസ് ചെയ്ത പാട്ടുകൾ ഹിറ്റായതുകൊണ്ടാണ് ഡാൻസറാണെന്നുള്ള മുൾക്കിരീടം എനിക്കു കിട്ടിയത്.
ഞാൻ ഇതുവരെ ചെയ്തിട്ടുള്ള ഡാൻസിന്റെ പാറ്റേൺ ആയിരുന്നില്ല സ്തുതിയിലേത്. അതുകൊണ്ട് ഈ ഡാൻസ് കളിച്ചാൽ കൈയും കാലുമൊക്കെ ഒടിയുമോ എന്നൊരു ടെൻഷനുണ്ടായിരുന്നു.
പുതിയ രീതിയിലുള്ള മൂവ്മെന്റ്സ് ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു. ഇത്രയും നാളത്തെ സിനിമാ ജീവിതത്തിനിടയിൽ ആദ്യമായാണ് ഒരു ഡാൻസിന്റെ റിഹേഴ്സൽ ചെയ്ത് ലൊക്കേഷനിൽ വന്ന് അത് പെർഫോം ചെയ്യുന്നത്. -കുഞ്ചാക്കോ ബോബൻ