മാന്നാര്‍: കുട്ടമ്പേരൂര്‍ സര്‍വീസ് സഹകരണബാങ്കിന്റെ സുവര്‍ണ ശതാബ്ദി ആഘോഷങ്ങള്‍ ഇന്ന് നടക്കും. കുന്നത്തൂര്‍ ശ്രീ ദുര്‍ഗാദേവീ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ വൈകുന്നേരം നാലിന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന് ആഘോഷങ്ങള്‍ ഉത്ഘാടനം ചെയ്യും. കേരള ഫിഷറീസ് സാംസ്കാരിക യുവജനകാര്യവകുപ്പ് മന്ത്രി സജി ചെറിയാന് അധ്യക്ഷനായിരിക്കും. ബാങ്ക് പ്രസിഡന്റ് ഡോ. കെ മോഹനന് പിള്ള സ്വാഗതം ആശംസിക്കും. കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യ അതിഥിയാകും. സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് അഡ്വ. എം ശശികുമാര്‍ മുഖ്യപ്രഭാഷണം നടത്തും.
ബാങ്ക് സെക്രട്ടറി പി.ആര് സജികുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. യോഗത്തില്‍ ബാങ്കിന്റെ ശതാബ്ദി സ്മരണിക ഓര്‍മച്ചെപ്പ് മന്ത്രി വി. എന്‍. വാസവന് മന്ത്രി സജി ചെറിയാന് നല്കി പ്രകാശനം ചെയ്യും. ശതാബ്ദി ലോഗോ കൊടിക്കുന്നില്‍ സുരേഷ് എം.പി സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് അഡ്വ. എം ശശികുമാറിന് നല്കി പ്രകാശനം ചെയ്യും.
സ്ത്രീകളുടെ സ്വയംതൊഴില്‍ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി തയ്യല്‍ മെഷീനുകളുടെ സൗജന്യ വിതരണം മന്ത്രി സജി ചെറിയാന് നിര്‍വഹിക്കും. ജീവകാരുണ്യ പ്രവര്‍ത്തന പദ്ധതിയായ സഹകരണ സാന്ത്വന ചികിത്സാസഹായനിധിയുടെ വിതരണം സ്വാഗതസംഘം കണ്‍വീനര്‍ പ്രഫ. പി ഡി ശശിധരന് നിര്‍വഹിക്കും. 80 വയസായ മുന്‍ ഭരണസമിതി അംഗങ്ങളെ ചടങ്ങില്‍ ആദരിക്കും. മികച്ച യുവ സംരംഭകനെ മന്ത്രി സജി ചെറിയാനും, മികച്ച സെക്രട്ടറിയായി അഞ്ച് തവണ തെരഞ്ഞെടുക്കപ്പെട്ട ബാങ്കിന്റെ സെക്രട്ടറി സജികുമാറിനെ മന്ത്രി വി എന്‍ വാസവനും ക്ഷീരകര്‍ഷകനെ മാന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി രത്നകുമാരിയും അനുമോദിക്കും.