ഏറ്റുമാനൂർ: ഒരാൾ മോഷ്്ടിക്കും മറ്റൊരാൾ മോഷണ സാധനങ്ങൾ വില്പന നടത്തും ഇതായിരുന്നു മൊബൈൽ ഫോണുകൾ മോഷ്്ടിച്ച കേസിൽ ഏറ്റുമാനൂർ പോലീസ് പിടികൂടിയവരുടെ രീതി. ഏറ്റുമാനൂർ കിഴക്കുംഭാഗം മഹാത്മാ കോളനി അജിത്ത് കുമാർ (38) , തിരുവാർപ്പ് പാത്തംചിറ സബിൻ (19) എന്നിവരാണ് അറസറ്റിലായത്.
പിടിയിലായ അജിത്തായിരുന്നു ഫോണുകൾ മോഷ്്ടിക്കുന്നത് ഇതു വിലപ്ന നടത്തുന്നതു സബിനായിരുന്നു. മോഷണം നടത്തിയതിനുശേഷം അജിത്ത് ഒളിവിൽ പോകും.
ദിവസങ്ങൾക്കുശേഷം മോഷണം മുതലുകൾ വില്പന നടത്തിയശേഷം ലഭിക്കുന്ന തുക സബിൻ അജിത്തിനു എത്തിച്ചു നല്കുകയാണ് ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. മോഷ്്ടിച്ച ഫോണുകളിൽ ഒരെണ്ണം സബിൻ ഉപയോഗിച്ചിരുന്നതിനാലാണ്് പ്രതികളെ പിട്ികൂടാൻ കഴിഞ്ഞത്.
കണ്ടെയ്ൻമെന്റ് സോണിൽ മോഷണം
കഴിഞ്ഞ ഒക്ടോബർ 19ന് ഏറ്റുമാനൂർ പേരൂർ റോഡിൽ സ്വകാര്യ പച്ചക്കറി മാർക്കറ്റിൽ കോവിഡ് വ്യാപനം ഉണ്ടായതിനെ തുടർന്ന് പ്രദേശം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കുകയും അവിടുത്തെ വ്യാപാര സ്ഥാപനങ്ങൾ അടച്ച് പൂട്ടുകയും ചെയ്തു.
ഇതു മുതലെടുത്ത് മാർക്കറ്റിന് എതിർ വശത്തുള്ള സർവീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള വളം ഡിപ്പോയിലും സമീപത്തെ വനിതകളുടെ സ്വാശ്രയ സംഘമായ വിസിബിലും കയറിയാണ് ഇവർ മോഷണം നടത്തിയത്.
വളം ഡിപ്പോയിൽ നിന്നു 3000 രൂപയും വിസിബിൽ നിന്നു 15000 രൂപ വില വരുന്ന അഞ്ച് മൊബൈൽ ഫോണുകളുമാണു മോഷ്ടിച്ചത്. മോഷ്്ടിച്ച ഫോണുകൾ വില്ക്കാൻ സബിനെ ഏല്പിച്ചു. ദിവസങ്ങൾക്കുള്ളിൽ സബിൻ മൂന്നു ഫോണുകൾ വിറ്റു. ഒരു മൊബൈൽ ഫോണ് സബിൻ ഉപയോഗിക്കുകയും ചെയ്തു.
ആദ്യം രക്ഷപ്പെട്ടു
സൈബർ സെല്ലിന്റെ സഹായത്താൽ സബിനെ പിടികൂടി പോലീസ് ചോദ്യം ചെയതെങ്കിലും ഓണ്ലൈൻ വഴി വാങ്ങിയ ഫോണ് ആണ് താൻ ഉപയോഗിക്കുന്നതെന്ന് ഇയാൾ പോലീസിനോടു പറഞ്ഞു.
തുടർന്ന് സബിനെ വിട്ടയച്ചെങ്കിലും പോലീസ് രഹസ്യമായി ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. മോഷണം പോയ പരാതി ലഭിച്ചപ്പോൾ തന്നെ വിസിബിലേക്കു ഫോണ് നൽകുന്ന ഏജൻസി മുഖേന വിൽക്കാൻ നൽകിയ എല്ലാ ഫോണുകളുടെയും ഐഎംഇഐ നന്പർ പോലീസ് ശേഖരിച്ചിരുന്നു.
പീന്നിട് വിശദമായി നടത്തിയ അന്വേഷണത്തിൽ സബിന്റെ കൈവശം ഉണ്ടായിരുന്ന ഫോണിന്റെ ഐഎംഇഐ നന്പറും മോഷണം പോയ ഫോണുകളിൽ ഒന്നിന്റെ ഐഎംഇഐ നന്പറും ഒന്നുതന്നെയാണെന്നു തെളിഞ്ഞു.
ഇതോടെ സബിനെ പോലീസ് പിടികൂടി. തുടർന്നാണ് കിളിമാനൂരിൽ ഒളിവിൽ താമസിക്കുകയായിരുന്ന അജിത്തിനെക്കുറിച്ചു വിവരം ലഭിച്ചത്. പീന്നിട് ഇയാളെയും പോലീസ് പിടികൂടുകയായിരുന്നു.
ഇവരെക്കുറിച്ചു പോലീസ് വിശദമായ അന്വേണം നടത്തിവരികയാണ്. മോഷണം നടത്തി വില്പന നടത്തിയ ഫോണുകൾ കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
ഏറ്റുമാനൂർ എസ്എച്ച്ഒ സി.ആർ. രാജേഷ് കുമാർ, എസ്ഐ കെ. ദീപക്, എഎസ്ഐ പി.ജെ. നാസർ, സിപിഒമാരായ കെ. സാബു, വിജിത്ത് വാസവൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.