കൊച്ചി: സിപിഎം നേതാവ് ജി. സുധാകരന് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളത് കൊണ്ടാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ കണ്ടതെന്ന് കരുതുന്നില്ലെന്ന് പ്രഫ. കെ.വി. തോമസ്. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടന്ന കെ.സി. വേണുഗോപാല്‍ – ജി.സുധാകരന് കൂടിക്കാഴ്ചയെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ അദ്ദേഹത്തെ രണ്ട് ദിവസം മുന്‍പ് വരെ കണ്ടിരുന്നു. ഒരു കുഴപ്പവും ഇല്ല. സുധാകരന് ഉറച്ച കമ്മ്യൂണിസ്റ്റാണ്. ആരെങ്കലും വീട്ടില്‍ ചെന്നതുകൊണ്ട് മാറ്റം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും കെ.വി. തോമസ് പറഞ്ഞു. സിപിഎം ഒരു കേഡര്‍ പാര്‍ട്ടിയാണ്, താഴെ തട്ടു മുതല്‍ ചര്‍ച്ചകളും അഭിപ്രായങ്ങളും നടക്കും.
അത് ആ പാര്‍ട്ടിയുടെ കരുത്താണ്. കോണ്‍ഗ്രസ് അകത്തുള്ള പ്രശ്ങ്ങള്‍ ആദ്യം പരിഹരിക്കണം. വീട്ടില്‍ ഉള്ളവര്‍ തങ്ങള്‍ക്ക് ഭക്ഷണം തരൂ എന്ന് പറയുമ്പോള്‍ പുറത്തുള്ളവര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ പോവുകയാണ് കോണ്‍ഗ്രസെന്നും പ്രഫ. തോമസ് പരിഹസിച്ചു.