വന്യമൃഗങ്ങളുടെ ആക്രമണത്തിൽ വലഞ്ഞിരിക്കുകയാണു കേരളമടക്കം പല സംസ്ഥാനങ്ങളും. ജനവാസമേഖലയിലെത്തുന്ന ഇവ മനുഷ്യരെ വരെ കൊല്ലുന്നു. അതിനിടെ മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിൽ നാട്ടിലിറങ്ങിയ ഒരു പുള്ളിപ്പുലിക്കു പറ്റിയ അബദ്ധം സഹതാപമുണർത്തുന്നതായി.
ഇരതേടിയെത്തിയ രണ്ടു പുലികളിൽ ഒന്നിന്റെ തല ചെമ്പുകലത്തിൽ കുടുങ്ങുകയായിരുന്നു. തലയൂരാൻ പറ്റാതെ അവശനായ പുലിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി.
ശിവര ഗ്രാമത്തിലെ കർഷകന്റെ പശുത്തൊഴുത്തിനു സമീപം രാവിലെ ഏഴിനാണു രണ്ടു പുലികൾ എത്തിയത്. തൊഴുത്തിനു ചുറ്റി നടന്ന പുലികളിൽ ഒന്ന് വെള്ളം കുടിക്കാനായി ചെമ്പുകലത്തിലേക്കു തലയിട്ടു. എന്നാൽ, തല തിരിച്ചെടുക്കാനായില്ല. പരാക്രമങ്ങൾക്ക് ഒടുവിൽ അവശനായ പുലി നിലത്തുകിടപ്പായി. ഈ സമയം രണ്ടാമത്തെ പുലി ഓടിരക്ഷപ്പെട്ടു.
പുലിയുടെ തലയിൽ കലം കുടുങ്ങിയതു കാണാൻ അടുത്തഗ്രാമത്തിൽനിന്നുവരെ ആളുകൾ എത്തി. വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരും എത്തി. പുലിയെ മയക്കിയശേഷം അഞ്ചു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ കലം മുറിച്ചു പുലിയെ രക്ഷപ്പെടുത്തി. പിന്നീടു കൂട്ടിലാക്കി സ്ഥലത്തുനിന്നു കൊണ്ടുപോയി. ആരോഗ്യനില വീണ്ടെടുത്തശേഷം ഉൾവനത്തിൽ തുറന്നു വിടും.
#WATCH | Maharashtra: A male leopard spent five hours with its head stuck in a metal vessel in a village in Dhule district was later rescued by the Forest Department: RFO Savita Sonawane
— ANI (@ANI) March 3, 2024
(Video Source: Forest Department) pic.twitter.com/PojOWOCoRd