സംഗീതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ അച്ഛനെ റോഡപകടത്തിന്റെ രൂപത്തില്‍ വിധി കവര്‍ന്നു ! വീല്‍ചെയറില്‍ ഇരുന്ന് കരഞ്ഞ് പാടിയ ബാല്യം; വാനമ്പാടിയിലെ അനുമോളുടെ യഥാര്‍ഥ ജീവിതം…

വാനമ്പാടിയിലെ അനുമോളായി വന്ന് മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ ബാലനടിയാണ് ഗൗരി പ്രകാശ്. വലിയ സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് ഗൗരിയുടെ ജനനം. മുത്തശ്ശനും മുത്തശ്ശിയും സംഗീതാധ്യാപകര്‍, അച്ഛനും അമ്മയും ഗാനഭൂഷണം നേടിയവര്‍… അങ്ങനെയുള്ള ഒരു കുടുംബത്തില്‍ പിറന്ന കുട്ടിയ്ക്ക് എങ്ങനെ സംഗീത വാസന ഇല്ലാതെ വരും.

മൂന്നാം വയസ്സില്‍ മൂകാംബികയില്‍ അച്ഛന്റെ മടിയില്‍ ഇരുന്ന് സംഗീതത്തിന്റെ ആദ്യാക്ഷരങ്ങള്‍ നുകര്‍ന്ന പെണ്‍കുട്ടി തന്റെ ഏഴാം വയസ്സില്‍ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും നേടി. എന്നാല്‍ ഇന്ന് അവള്‍ ആളുകളുടെ മനസ്സില്‍ കയറിക്കൂടിയത് വാനമ്പാടി എന്ന സീരിയലിലൂടെയാണ്. മലയാളി വീട്ടമ്മമാരുടെ സ്വന്തം അനുമോള്‍.

പ്രശസ്ത സംഗീതജ്ഞനും ഗിത്താറിസ്റ്റും ആയിരുന്ന പ്രകാശ് കൃഷ്ണയുടെയും പ്രശീലയുടെയും മകളായാണ് ഗൗരി പി കൃഷ്ണ അഥവാ ഗൗരി പ്രകാശ് കൃഷ്ണയുടെ ജനനം. ബംഗളുരുവില്‍ അനിമേഷന്‍ പഠിക്കുന്ന ശങ്കര്‍ ഏക സഹോദരനാണ്. സംഗീത കുടുംബം ആയതിനാല്‍ തന്നെ പാട്ടിന്റെ ലോകത്താണ് ഗൗരി വളര്‍ന്നത്.

അതേപ്പറ്റി ഗൗരിയുടെ അമ്മ പറയുന്നത് ഇങ്ങനെയാണ് ചെറുപ്പം മുതല്‍ തന്നെ അവള്‍ പാട്ടുകേള്‍ക്കുമ്പോള്‍ ശ്രദ്ധിക്കുമായിരുന്നു. മുട്ടിലിഴഞ്ഞു നടക്കുന്ന പ്രായത്തില്‍ തന്നെ അവളുടെ അച്ഛന്‍ വീണ വായിക്കുമ്പോഴും പാട്ടു പാടുമ്പോഴും എല്ലാം അവള്‍ അതില്‍ ശ്രദ്ധിച്ചിരുന്നു.

പിന്നീട് ഒരു വയസ്സായപ്പോള്‍ മുതല്‍ അവള്‍ അക്ഷരങ്ങള്‍ അല്പം തെറ്റിയാലും ശ്രുതിയോട് കൂടിയ പാട്ടുപാടാന്‍ ശ്രമിക്കുമായിരുന്നു.

എന്തായാലും മകളെ സംഗീതത്തിന്റെ വഴിയെ കൈപിടിച്ചു നടത്തണമെന്നത് അന്നേ ആ പിതാവ് തീരുമാനിച്ചിരുന്ന കാര്യമായിരുന്നു.

അതിനാല്‍ തന്നെ ആവണം അവള്‍ക്ക് മൂന്ന് വയസ്സ് ഉള്ളപ്പോള്‍ അദ്ദേഹം മൂകാംബികയില്‍ എത്തി മകള്‍ക്കായി വീണയുടെയും പാട്ടിന്റെയും ആദ്യ തന്ത്രികള്‍ മീട്ടി നല്‍കി.

പക്ഷേ അന്ന് മകളെ അനുഗ്രഹിച്ച് വിദ്യാരംഭം കുറിച്ച പിതാവിന് മകള്‍ താണ്ടിയ ഉയരങ്ങള്‍ കാണാന്‍ കഴിഞ്ഞില്ല. ഒരു ആക്‌സിഡന്റിന്റെ രൂപത്തില്‍ വിധി അദ്ദേഹത്തെ കവര്‍ന്നെടുത്തു.

ഒരുവേള തന്റെ പ്രിയതമന്റെ വിയോഗത്തില്‍ ഉലഞ്ഞു പോയ പ്രശീല പക്ഷേ തന്റെ കുഞ്ഞു മക്കള്‍ക്കായി ജീവിതത്തിലേക്ക് തിരിച്ചുവന്നു.

പ്രകാശിന്റെ ആഗ്രഹം പോലെ അവര്‍ മകളെ എല്‍കെജി മുതല്‍ പാട്ട് പഠിക്കാന്‍ വിട്ടു അസാധ്യമായി പാടുന്ന കൊച്ചു ഗൗരി സ്‌കൂളിലെ താരമായി മാറി അങ്ങനെ മൗണ്ട് കാര്‍മല്‍ സ്‌കൂളിലെ മിടുക്കിയായ വിദ്യാര്‍ത്ഥിയെ തേടി മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരവസരം എത്തി.

ഗൗരിയെ വീണ പഠിപ്പിച്ചിരുന്ന സനില്‍ സാര്‍ അമ്മയോട് നാടകഗാനം പാടാനായി മകളെ അനുവദിക്കുമോ എന്ന ചോദ്യം ചോദിച്ചു. എന്നാല്‍ ഗൗരിയെ പോലും അതിശയിപ്പിച്ചുകൊണ്ട് അമ്മ യെസ് മൂളി അതിനൊരു കാരണമുണ്ട്.

പ്രകാശ് പണ്ടേ പറയുമായിരുന്നത്രേ ഏഴു വയസ്സാകുമ്പോള്‍ മകളെ പാടിപ്പിക്കണം എന്ന് ഒരു നിയോഗം പോലെ അതിനായി വന്നുചേര്‍ന്ന അവസരം അമ്മ നഷ്ടമാക്കിയില്ല.

അതിസുന്ദരമായി തന്നെ ആ ഗാനം ഗൗരി പാടി രണ്ട് ദിവസം മാത്രം പ്രാക്ടീസില്‍ ഇത്ര മനോഹരമായി പാട്ടു പാടിയ ആ പെണ്‍കുട്ടി നാടക സംവിധായകനായിരുന്ന മീനമ്പലം സന്തോഷിന്റെ ഹൃദയം കവര്‍ന്നു അദ്ദേഹം ആ സ്റ്റുഡിയോയില്‍ വെച്ച് തന്നെ അമ്മയോട് മകളെ നാടകത്തില്‍ ഒരു വേഷം ചെയ്യാന്‍ അനുവദിക്കുമോ എന്ന് ചോദിച്ചു.

അതിനും അമ്മ യെസ് പറഞ്ഞു. അങ്ങനെ വീല്‍ചെയറില്‍ ഇരുന്ന് കണ്ണീരോടെ പാട്ടുപാടുന്ന ഒരു ദുരിതജീവിതം പേറുന്ന കൊച്ചുമിടുക്കിയുടെ വേഷം ഗൗരി നാടക വേദിയില്‍ യാതൊരു റീ ടെക്കും ഇല്ലാതെ അനശ്വരമാക്കി. അക്ഷരകലയുടെ സ്‌നേഹ സ്വാന്തനം എന്ന ആ നാടകം പക്ഷേ ഗൗരിയുടെ ജീവിതത്തില്‍ വഴിത്തിരിവായി.

2014 സംഗീത നാടക അക്കാദമിയുടെ മികച്ച ഗായികയ്ക്കുള്ള അവാര്‍ഡ് ഇക്കുറി ആ ആ ബാലിക സ്വന്തമാക്കി വാര്‍ത്തകളും ഇന്റര്‍വ്യൂകളും സ്‌കൂളില്‍ സ്വീകരണങ്ങളും ഒക്കെയായി ഗൗരി ശ്രദ്ധിക്കപ്പെട്ടു.

അന്ന് ഏഴ് വയസ്സുകാരിയുടെ കൗതുകത്തോടെ അത് ഏറ്റുവാങ്ങിയെങ്കിലും എത്ര വലിയ അവാര്‍ഡ് ആണ് താന്‍ ഏറ്റുവാങ്ങുന്നത് എന്നതുപോലും അറിവുണ്ടായിരുന്നില്ലെന്നാണ് ഗൗരി ഇന്ന് പറയുന്നത്.

ഇപ്പോഴാണ് അതിന്റെ പ്രാധാന്യം തിരിച്ചറിയുന്നത് അതുകൊണ്ടുതന്നെ സംഗീതം തുടരണമെന്നാണ് ആഗ്രഹമെന്നും ഗൗരി പറയുന്നു. എന്തായാലും ഗൗരിയുടെ കലാജീവിതം ആ അനുഭവത്തില്‍ ഒതുങ്ങിയില്ല.

കഴിവുറ്റ പ്രതിഭാ പിന്നെ എത്തുന്നത് റേഡിയോ നാടകത്തിന്റെ കളരിയിലാണ് സുരേഷ് ഗോപിക്കും ജയറാമിനൊപ്പവും ഒക്കെ ആകാശവാണിയില്‍ അവള്‍ നാടകങ്ങള്‍ ചെയ്തു.

ആ കാലഘട്ടത്തില്‍ സിനിമയില്‍ പാടാനും അവസരമുണ്ടായി. ഓവര്‍ടേക്ക് എന്ന ചിത്രത്തില്‍ ഒരു ഗാനം എന്തായാലും മൂകാംബിക ദേവിയെ സാക്ഷിയാക്കി ആദ്യമായി സ്വരങ്ങള്‍ പകര്‍ന്നുതന്ന അച്ഛന്‍ ഗൗരിക്ക് എന്നും ആദ്യ ഗുരുവാണ.്

ഇങ്ങനെ ഒരു പെണ്‍കുട്ടി നഷ്ടപ്പെട്ട അച്ഛന്റെ സ്‌നേഹം കൊതിക്കുന്ന സംഗീതം പ്രാണനായ ഒരുവള്‍ 2017ല്‍ വാനമ്പാടി എന്ന സീരിയല്‍ പ്ലാന്‍ ചെയ്യുമ്പോള്‍ നിര്‍മ്മാതാക്കളായ രഞ്ജിത്തിനും ചിപ്പിക്കും അനുമോള്‍ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ ഇതിലും നല്ലൊരു കഥാപാത്രമില്ല എന്നത് തന്നെ അത് സത്യമായി.

മലയാളികള്‍ക്ക് ഇന്ന് ഗൗരി പ്രകാശ് കൃഷ്ണ അനുമോളാണ്. എന്നാല്‍ വാനമ്പാടി കഴിഞ്ഞാല്‍ പുതിയ സീരിയല്‍ ഏറ്റെടുക്കേണ്ട എന്ന നിലപാടിലാണ് അനുമോള്‍.

അതേപ്പറ്റി അനു പറയുന്നത്… ഇങ്ങനെ സംഗീതവും പഠനവും മുന്നോട്ടു കൊണ്ടുപോകാനാണ് താല്പര്യം നല്ല സിനിമകള്‍ ചെയ്യാനും ആഗ്രഹമുണ്ട് പഠിച്ച് വലുതായി സംഗീതവും അഭിനയവും കൈമുതലുള്ള ഒരു ടീച്ചര്‍ ആവുക എന്നതാണ് എന്റെ സ്വപ്‌നം.

Related posts

Leave a Comment