തിരുവനന്തപുരം: കോവിഡിനെ പ്രതിരോധിക്കാനായി സംസ്ഥാനം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ അവശ്യസേവന മേഖലയിൽ പ്രവർത്തിക്കുന്നവർക്കു പാസ് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചില വിഭാഗക്കാരെ പാസിൽനിന്ന് ഒഴിവാക്കുകയും ചെയ്തു.
ബുധനാഴ്ച രാവിലെ പാസ് സംവിധാനം അസൗകര്യങ്ങൾക്കു കാരണമായതോടെ കൂടുതൽ വിഭാഗക്കാരെ പോലീസ് പാസ് ലഭിക്കുന്നതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവർ തങ്ങളുടെ സ്ഥാപനം നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് കാണിച്ചാൽ മതിയാകും.
പാസിൽനിന്ന് പുതുതായി ഒഴിവാക്കിയ വിഭാഗങ്ങൾ:
സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ
നഴ്സുമാർ
മറ്റ് ആശുപത്രി ജീവനക്കാർ
ആംബുലൻസ് സർവീസ് ജീവനക്കാർ
മെഡിക്കൽ ലാബ് ജീവനക്കാർ
മെഡിക്കൽ ഷോപ്പ്
മൊബൈൽ ടവർ ടെക്നീഷ്യൻമാർ
ഡാറ്റ സെന്റർ ഓപ്പറേറ്റർമാർ
യൂണിഫോമിലുള്ള ഫുഡ് ഡെലിവറി ജീവനക്കാർ
സ്വകാര്യ സുരക്ഷാ ജീവനക്കാർ
പാചകവാതക വിതരണക്കാർ
പെട്രോൾ പന്പ് ജീവനക്കാർ