ഉത്തർപ്രദേശിൽ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ട കാമുകിയെ കഴുത്തറത്തുകൊന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ജഗന്നാഥ്പുർ ഗ്രാമത്തിനു സമീപമാണ് 26കാരിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയത്.
തുടർന്നു നടത്തിയ അന്വേഷണത്തിൽ യുവതിയുടെ കാമുകൻ ആസിഫ് റാസ എന്ന ഫൈസാനെ (24) പിടികൂടുകയായിരുന്നു. കൊലപാതകത്തിനു ഫൈസാനെ സഹായിച്ച മോട്ടോർ സൈക്കിൾ മെക്കാനിക്കിനെയും പോലീസ് പിടികൂടി.
വിവാഹം കഴിക്കാൻ കാമുകി നിരന്തരം സമ്മർദം ചെലുത്തിയതിനാലാണു കൊലപ്പെടുത്തിയതെന്ന് ഫൈസാൻ സമ്മതിച്ചതായി പോലീസ് പറഞ്ഞു. കൊലപാതകം നടത്തുന്നതിന് മുമ്പ് പ്രതി “സലാർ’ എന്ന തെലുങ്ക് സിനിമ കണ്ട ഫൈസാൻ യുവതിയെ കനാലിലേക്കു പ്രലോഭിപ്പിച്ചു കൊണ്ടുപോയി തലയറുത്തു കൊല്ലുകയായിരുന്നു. പിന്നീട് തല ഒളിപ്പിക്കുകയുംചെയ്തു. നേപ്പാളിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലാകുന്നത്. വിവാഹശേഷം ഭർത്താവുമായി പിരിഞ്ഞ യുവതി മാതാപിതാക്കൾക്കൊപ്പം താമസിക്കുകയായിരുന്നു.