കോഴിക്കോട്: സര്‍ക്കാര്‍ മദ്യനയത്തിനും നാടിനെ ലഹരിയില്‍ മുക്കുന്ന സര്‍ക്കാര്‍ സമീപനത്തിനുമെതിരേ ശക്തമായ സമരപരിപാടികളുമായി മദ്യനിരോധനസമിതി.
എട്ടിന് മലപ്പുറത്തും 15ന് കണ്ണൂരിലും സമരപരിപാടികള്‍ നടത്തും. വിദ്യാര്‍ഥികളുള്ള പതിനായിരം വീടുകള്‍ കയറി ഇറങ്ങി ലഹരി വിരുദ്ധ ബോധവല്കരണം നടത്തും.
സര്‍ക്കാര്‍ തലതിരിഞ്ഞ നടപടികള്‍ സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് കേരള മദ്യ നിരോധന സംസ്ഥാന സമിതി വനിതാ വിഭാഗം പ്രസിഡന്റ് പ്രഫ. ഒ.ജെ. ചിന്നമ്മ പറഞ്ഞു.
ബിയറും വൈനും മദ്യവും ഇഷ്ടംപോലെ കഴിക്കാമെന്ന സർക്കാർ നയം അനുവദിക്കാനാകില്ലെന്നും ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും അവര്‍ അറിയിച്ചു.