സ്വന്തം ലേഖകൻ
തലശേരി: സംസ്ഥാന വ്യാപകമായി സന്പന്ന സ്ത്രീകളെയും വനിതാ ബിസിനസുകാരെയും ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന ഗൂഢ മെയില്‍ സെക്സ് സര്‍വീസ് സംഘത്തിൽ സിനിമാ താരങ്ങളും. ഇതോടൊപ്പം ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിൽനിന്നു യുവാക്കളും ഇതിനായി കേരളത്തിൽ എത്തിയതായി റിപ്പോർട്ട്.
മലയാളം – ഹിന്ദി സിനിമാ ലോകത്തെ ജൂണിയർ ആർട്ടിസ്റ്റുമാർ ഈ സംഘത്തിൽ കണ്ണികളാണെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. രാഷ്ട്രദീപികയാണ് ഈ സംഘത്തിന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള വിവരങ്ങൾ നേരത്തെ പുറംലോകത്തെ അറിയിച്ചത്.
ബംഗളൂരു, ചെന്നൈ, മുംബൈ നഗരങ്ങളിൽനിന്നു സുന്ദരന്മാരും ആരോഗ്യവാന്മാരുമായ യുവാക്കളും തമിഴ് – ഹിന്ദി – സിനിമകളിൽ സ്റ്റഡ് രംഗത്തും നൃത്തരംഗത്തും പ്രവർത്തിക്കുന്ന ചില യുവാക്കളും കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘത്തിൽ ഉണ്ട്.
ഇത്തരത്തിൽ ഇതര സംസ്ഥാനത്തുനിന്നെത്തുന്ന സുന്ദരന്മാരുടെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് വസ്തുക്കൾ സംഘം കസ്റ്റഡിയിൽ വയ്ക്കും. ഇടപാടുകാരുടെ അടുത്തേക്കു പോകുമ്പോൾ ധരിക്കേണ്ട വസ്ത്രങ്ങൾവരെ സംഘമാണ് നൽകുന്നത്.
അതിസമ്പന്നരായ വീട്ടമ്മമാരാണ് പ്രധാന ഇരകൾ. ബിസിനസുകാരായ വനിതകളെയും വീട്ടമ്മമാരെയും സംഘം വലയിൽ കുടുക്കിയിട്ടുണ്ടെന്നാണ് ലഭിച്ച വിവരം. ഫോട്ടോ കാണിച്ചാണ് ഇരകളെ വീഴ്ത്തുന്നത്. ഇരകളിൽനിന്നു വൻ തുകയും ഈടാക്കും.
ഇങ്ങനെ എത്തുന്നവർ വഴി സ്ത്രീകൾ പിന്നീടു ബ്ലാക്ക് മെയിൽ ചെയ്യപ്പെടാനാണ് സാധ്യതയെന്നു പോലീസ് മുന്നറിയിപ്പ് നൽകുന്നു. മൊബൈൽ ഫോൺ വഴിയുള്ള ആശയവിനിമയങ്ങൾ ഒഴിവാക്കിയാണ് സംഘം ഇരകളുമായുള്ള ഇടപാടുകൾ നടത്തുന്നത്. ഫോട്ടോ കണ്ട് ഇഷ്ടപ്പെടുന്ന യുവാക്കളെ അവർ പറയുന്ന സ്ഥലത്ത് എത്തിക്കും.
അടയാളമായി റെഡ് കർചീഫ് യുവാവിന്റെ കൈയിലേ പോക്കറ്റിലോ ഉണ്ടാകും. ഇടപാടു കഴിഞ്ഞാൽ സംഘംതന്നെ യുവാക്കളെ തിരികെ കൊണ്ടുപോകാനെത്തും.
കേരളത്തിലെ വിവിധ ജില്ലകളിലെ നിരവധി വീട്ടമ്മമാർ ഇതിനകം ഈ സംഘത്തിന്റെ വലയിൽ പെട്ടിട്ടുണ്ട്. കോവിഡ് കാലത്തു പോലും ഈ സംഘം സജീവമായിരുന്നെന്നാണ് പോലീസിനു ലഭിച്ചിട്ടുള്ള വിവരം. എന്നാൽ, കോവിഡ് ഡ്യൂട്ടിയിൽ മുഴുകിയിരിക്കുന്ന കേരള പോലീസിന് ഈ സംഘത്തിനു പിറകെ പോകാൻ സമയമില്ലാത്ത സ്ഥിതിയാണ്.
“ഇത് ഒരു മായാലോകമാണ്… ഈ സംഘത്തിന്റെ വലയിൽപെട്ടാൽ നിങ്ങളുടെ ജീവിതംതന്നെ തീരും. പോൺ വിഡിയോ ഉൾപ്പെടെയുള്ളവയിൽ കാണുന്നത് അഭിനയമാണെന്നു മനസിലാക്കുക.
അതു ജീവിതത്തിൽ പകർത്താൻ ശ്രമിക്കരുത്… തകർന്നുപോകും…’ – മെയിൽ സെക്സ് സർവീസ് സംഘത്തിലേക്ക് ആകർഷിക്കപ്പെടുന്ന വീട്ടമ്മമാർക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ നൽകുന്ന മുന്നറിയിപ്പാണിത്.
മുതിര്‍ന്ന ഓഫീസറുടെ അടുത്ത സുഹൃത്തിന്റെ ഭാര്യക്കു സേവനം വേണോയെന്നു ചോദിച്ചുകൊണ്ടെത്തിയ വാട്ട്സ് ആപ്പ് സന്ദേശത്തെത്തുടര്‍ന്ന് പോലീസ് അതീവ രഹസ്യമായി നടത്തിയ അന്വേഷണത്തിലാണു കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മെയില്‍ സെക്സ് സര്‍വീസ് സംഘത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരം പുറത്തുവന്നിട്ടുള്ളത്. ഒരു മണിക്കൂറിന് 5000 രൂപ മുതല്‍ ഒരു ദിവസത്തേക്ക് അര ലക്ഷം രൂപ വരെ സംഘം വാങ്ങുന്നത്.