മുംബൈ: മഹാരാഷ്ട്രയില്‍ മോഷ്ടാവെന്നു തെറ്റിദ്ധരിച്ചു യുവാവിനെ ജനക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തി. മുംബൈയിലെ ബോറിവലി ഈസ്റ്റിലാണു സംഭവം. പ്രവീണ്‍ ലഹാനെ എന്നയാളാണു മരിച്ചത്. മോഷണക്കുറ്റം ആരോപിച്ചാണു ജനക്കൂട്ടം ഇയാളെ ക്രൂരമായി മര്‍ദിച്ചത്.
കസ്തൂര്‍ബ മാര്‍ഗ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെത്തി ഇദ്ദേഹത്തെ രക്ഷിക്കുകയായിരുന്നു. ഉടന്‍തന്നെ പ്രവീണിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. പ്രാഥമിക ചികിത്സയ്ക്കുശേഷം പോലീസ് സ്റ്റേഷനിലെത്തിച്ച പ്രവീണ്‍ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.
ഉടന്‍തന്നെ പ്രവീണിനെ ആശുപത്രിയിലെച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു. പ്രവീണിനെ മര്‍ദിച്ചവരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രവീണിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു