1,123 മരങ്ങളിൽ കൈകൾ ചുറ്റി ഒരു മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ മരങ്ങൾ കെട്ടിപ്പിടിച്ച് ഗിന്നസ് വേൾഡ് റിക്കാർഡ് നേടി യുവാവ്. ഘാനയിൽ നിന്നുള്ള 29 കാരനാണ് ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്. മരങ്ങളെ ഒന്നൊന്നായി ആലിംഗനം ചെയ്ത് മരങ്ങളോടുള്ള സ്നേഹം പ്രകടിപ്പിച്ച അബൂബക്കർ താഹിറു ഫോറസ്റ്ററി വിദ്യാർഥിയാണ്.
ഈ റിക്കാർഡ് വീഡിയോയിൽ പകർത്തി ഗിന്നസ് വേൾഡ് റിക്കാർഡ് തന്നെ പുറത്തുവിട്ടിട്ടുണ്ട്. ഈ റിക്കാർഡ് നേടാൻ അദ്ദേഹം അലബാമയിലെ ടസ്കെഗീ നാഷണൽ ഫോറസ്റ്റിലൂടെയാണ് നടന്നത്. അയാൾ ഒരു മരത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നതും അവയെ നന്നായി ആലിംഗനം ചെയ്യുന്നതും വീഡിയോയിൽ കാണാം. അതിശയകരമെന്നു പറയട്ടെ, ഒരു മരവും ആവർത്തിക്കാതെ ഒരു മിനിറ്റിൽ ശരാശരി 19 മരങ്ങളെ ആലിംഗനം ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞു.
റിക്കാർഡ് നേടാൻ അദ്ദേഹത്തിന് കർശനമായ മാർഗനിർദേശങ്ങൾ പാലിക്കേണ്ടി വന്നു. “ഇരു കൈകളും ഒരു മരത്തിൽ ചുറ്റിപ്പിടിക്കുക, മരത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കുക” എന്നിവയൊക്കെ ശ്രദ്ധിച്ചാണ് ഇയാൾ നേട്ടം പൂർത്തിയാക്കിയത്.
ഒരു കർഷക സമൂഹത്തിലാണ് യുവാവ് വളർന്നത്. പ്രകൃതിയുമായി അടുത്ത ബന്ധം സ്ഥാപിക്കാനും അതിൻ്റെ സംരക്ഷണത്തിനായി പ്രവർത്തിക്കാനും യുവാവിന് താൽപ്പര്യമുണ്ടായിരുന്നു. പിന്നീട് പഠനത്തിനായി അദ്ദേഹം യുഎസ്എയിലേക്ക് മാറി.