മനുഷ്യരുടെ ഏറ്റവും പ്രിയപ്പെട്ട വളർത്തു മൃഗങ്ങളിലൊന്നാണ് നായ്ക്കൾ. തങ്ങളുടെ അരുമയായ നായ്ക്കൾക്കൊപ്പമുള്ള രസകരമായ വീഡിയോകൾ ആളുകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്. നായ്ക്കൾക്കളുടെ ഇത്തരത്തിലുള്ള വീഡിയോകൾ പോസ്റ്റ് ചെയ്യാനായി ഇൻസ്റ്റഗ്രാമിൽ നിരവധി പേജുകളും ഉണ്ട്.
എന്നാൽ നായ്ക്കളുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മുനിസിപ്പൽ കോർപ്പറേഷൻ വാനിൽ കൊണ്ടുപോവുകയായിരുന്ന നായകളെ നടുറോഡിൽ തുറന്നുവിടുന്ന വീഡിയോയാണിത്. ഓടിക്കൊണ്ടിരിക്കുന്ന വാനിൽ നിന്നാണ് പിന്നാലെയെത്തിയ ബൈക്ക് യാത്രക്കാരൻ നായകളെ തുറന്നുവിട്ടത്. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുകയാണ്.
ഉത്തർ പ്രദേശിലെ ആഗ്ര മുനിസിപ്പൽ കോർപ്പറേഷൻ വാനിൽ നിന്നാണ് നായകളെ ഇറക്കി വിട്ടത്. കൃത്യമായി എവിടെ ഇത് നടന്നൂ എന്നത് വ്യക്തമല്ല. എട്ടോ പത്തോ നായ്ക്കളാണ് വാനിൽ ഉണ്ടായിരുന്നത്. പിന്നാലെ എത്തിയ ബൈക്ക് യാത്രക്കാരനായ യുവാവ് ബൈക്ക് ബാലൻസ് ചെയ്തുകൊണ്ട് വാനിൽ അടച്ചിട്ടിരുന്ന നായ്ക്കളെ റോഡിലേക്ക് ഇറക്കി വിടുന്നത് വീഡിയോയിൽ കാണാം. നായ്ക്കൾ വാതിൽ തുറന്നതോടെ റോഡിലേക്ക് ഇറങ്ങി. ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിൽ നിന്നുമായതിനാൽ തന്നെ അവയിൽ പലതും റോഡിലേക്ക് വീഴുകയും ചെയ്തു.
സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധിപേരാണ് കമന്റുമായെത്തിയത്. യുവാവ് ചെയ്ത പ്രവൃത്തിയെ അഭിനന്ദിച്ച് ചിലർ കമന്റിട്ടപ്പോൾ, മറ്റ് ചിലരാകട്ടെ നായ്ക്കളെ ഇങ്ങനെ തുറന്നുവിട്ടാൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള ആശങ്കകളും പങ്കുവച്ചു.
आगरा नगर निगम की गाड़ी कुत्तों को लेकर जा रही थीं।
— iMayankofficial 🇮🇳 (@imayankindian) January 27, 2024
बाईक सवार युवक ने दरवाज़ा खोला। कई कुत्ते फरार हो गए।
आप बताओ। युवक ने सही किया या गलत? pic.twitter.com/txfcHtfKAX