അപ്രതീക്ഷിത സന്ദർശനങ്ങൾ മുതൽ അപ്രതീക്ഷിത സമ്മാനങ്ങൾ വരെ മാതാപിതാക്കൾക്ക് സന്തോഷം പകരാൻ കുട്ടികൾ പലപ്പോഴും പല വഴികളും പരീക്ഷിക്കുന്നു. ഇത്തരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുമുണ്ട്.
എന്നാൽ കഴിഞ്ഞ ദിവസം ക്ലീൻ ഷേവ് ലുക്കിൽ പിതാവിനെ അത്ഭുതപ്പെടുത്താനുള്ള ഒരു ആൺകുട്ടിയുടെ ശ്രമം പരാജയപ്പെട്ട വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരിക്കുന്നത്.
ഘർകെകലേഷ് എന്ന അക്കൗണ്ടിൽ നിന്നും എക്സിൽ പങ്കിട്ട വീഡിയോയിൽ, തന്റെ ക്ലീൻ ഷേവ് ലുക്ക് ആകാംക്ഷയോടെ പിതാവിനെ കാണിക്കുന്ന ആൺകുട്ടിയെ കാണിക്കുന്നു. പക്ഷേ കാര്യങ്ങൾ അപ്രതീക്ഷിത വഴിത്തിരിവിലേക്കാണ് നീങ്ങിയത്.
വീഡിയോയിൽ കുട്ടി കാമറയ്ക്ക് അഭിമുഖമായി നിൽക്കുന്നു. അച്ഛൻ പിന്നിൽ നിന്ന് പ്രവേശിക്കുന്നു. തുടർന്ന് മാറ്റം ശ്രദ്ധയിൽപ്പെട്ടപ്പോൾ, മകൻ താടി വടിച്ചിട്ടുണ്ടോ എന്ന് പിതാവ് ചോദിക്കുന്നു. പിന്നാലെ കുട്ടി തിരിഞ്ഞുനോക്കി. അല്പ നേരത്തെ നിശബ്ദതയ്ക്ക് ശേഷം തൊട്ടടുത്ത നിമിഷം തന്നെ ആ മനുഷ്യൻ തന്റെ മകന്റെ മുഖത്ത് അടിച്ചു.
Kalesh b/w a Son and Father over Son tried to Surprise him with his Clean Shave
— Ghar Ke Kalesh (@gharkekalesh) June 18, 2024
pic.twitter.com/E1GQeEaV5x
വീഡിയോ പെട്ടെന്ന് സോഷ്യൽ മീഡിയയിൽ വൈറലായി. സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ നിന്ന് വ്യത്യസ്ത പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിച്ചത്. ഏത് പ്രായത്തിലുമുള്ള കുട്ടിയാണെങ്കിലും അടിക്കുന്നത് ഒരിക്കലും സ്വീകാര്യമല്ലെന്നാണ് ആളുകൾ പറയുന്നത്.