മക്കളെ അമ്മമാര്‍ എപ്പോഴും അമിതമായ കരുതലോടെ നോക്കുമ്പോള്‍ അച്ഛന്മാരുടെ സമീപനം പലപ്പോഴും വ്യത്യസ്ഥമായിരിക്കും.
മക്കളെ സാഹസിക കൃത്യങ്ങള്‍ക്കു പ്രേരിപ്പിക്കാന്‍ അച്ഛന്മാര്ക്കു മാത്രമേ സാധിക്കൂ. എന്നിരുന്നാലും, കുട്ടികളുമായി അതിരുകടന്നതോ കുഞ്ഞിന്റെ ജീവന് അപകടത്തിലാക്കുന്നതോ ആയ കാര്യങ്ങള്‍ ചെയ്യുന്നത് ഒരിക്കലും നല്ലതുമല്ല.
അത്തരത്തിലൊരു സാഹസിക കൃത്യത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 32 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പിതാവ് ഒരു കുട്ടിയെ വായുവിലേക്ക് എറിയുകയും പിടിക്കുകയും ചെയ്യുന്നു.
ഉയരത്തിലേക്ക് എറിഞ്ഞ് പിടിച്ചതിന് ശേഷം കാമറയെ നോക്കി ചിരിക്കുന്നു, ശേഷം ഒരു കൈയില്‍ മകനെ പിടിച്ച് അപകടകരമായി നിര്‍ത്തുന്നു.
പിന്നീട് തലകീഴായി തൂക്കിക്കിടത്തുകയും ചെയ്യുന്നുണ്ട്. വീഡിയോ അവസാനിക്കുമ്പോള്‍ മകനെ വായുവില്‍ ചുഴറ്റുകയും ചെയ്യുന്നുണ്ട്.
പുഞ്ചിരിയോടെയാണ് കുട്ടിയെ വീഡിയോയില്‍ കാണുന്നതെങ്കിലും നിരവധി പേരാണ് പിതാവിനെതിരെ രംഗത്തെത്തിയത്. പലരും പിതാവിനെ കുറ്റപ്പെടുത്തി.
ഇയാളെ ജയിലിലടയ്ക്കണമെന്നും,ഇത് അല്‍പ്പം കടന്ന കൈയ്യായിപ്പോയിയെന്നുമൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്ന കമന്റുകള്‍. വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകള്‍ കണ്ടു കഴിഞ്ഞു.