അഞ്ച് ടൺ ഭാരമുള്ള ട്രാക്റ്റർ കാലുകൊണ്ട് ഉയർത്താൻ ശ്രമിച്ച് പണി കിട്ടിയ യുവാവാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. ട്രാക്റ്റർ ഉയർത്താൻ ശ്രമിക്കുന്നതിനിടെ യുവാവിന്റെ കാലിന് പരിക്കേൽക്കുകയായിരുന്നു.
ഈ ദൃശ്യങ്ങളടങ്ങിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. യുവാവ് കസേരയിൽ ഇരുന്ന് കാലുകൊണ്ട് ട്രാക്റ്റർ ഉയർത്താൻ ശ്രമിക്കുകയായിരുന്നു.
മറ്റൊരാൾ യുവാവിന്റെ കസേര താങ്ങി നിൽക്കുന്നുമുണ്ട്. ട്രാക്റ്ററിന്റെ വലിയ ടയറുകളിലൊന്നിൽ കാലുവച്ചാണ് യുവാവ് ഇത്രയും അധികം ഭാരമുള്ള ട്രാക്റ്റർ ഉയർത്താൻ ശ്രമിക്കുന്നത്.
തുടർന്ന് ട്രാക്റ്റര്‍ കുറച്ച് ഒന്ന് ഉയര്‍ത്തിയ ശേഷം കാല്‍മുട്ട് വളച്ച് പൂര്‍വ്വസ്ഥിതിയിലാക്കാന്‍ യുവാവ് മറന്നു. മുട്ടുമടക്കാതെ കാല് ടയറിന് മേലെ നീട്ടി വെച്ചതോടെ ടയറിന്റെ ഭാരം മുഴുവന്‍ കാലിലേക്ക് വരികയും വേദന സഹിക്കാന്‍ വയ്യാതെ യുവാവ് നിലവിളിയ്ക്കുകയും ചെയ്തു.
പിന്നാലെ വീഡിയോ ഷൂട്ട് ചെയ്തുകൊണ്ടിരുന്ന സുഹൃത്തുക്കളടക്കം യുവാവിന്റെ അടുത്തേക്ക് ഓടിയെത്തുകയായിരുന്നു. 2.17 കോടി പേരാണ് വീഡിയോ ഇതിനോടകം കണ്ടത്. നിരവധിപേർ വീഡിയോയ്ക്ക് കമന്റുമായി എത്തിയിരുന്നു.