മ​ണ​ര്‍​കാ​ട് പള്ളിയിൽ ദർശനം സൗഭാഗ്യം;പള്ളിയങ്കണത്തിൽ മുഴങ്ങിക്കേട്ടത് “അ​മ്മേ, മാ​താ​വേ” എന്ന വിളികൾ മാത്രം

മ​ണ​ര്‍​കാ​ട്: കൂ​പ്പു​കൈ​ക​ളോ​ടെ കാ​ത്തു​നി​ന്ന വി​ശ്വാ​സി​ക​ള്‍​ക്കു ദ​ര്‍​ശ​ന സൗ​ഭാ​ഗ്യ​മാ​യി മ​ണ​ര്‍​കാ​ട് ക​ത്തീ​ഡ്ര​ലി​ല്‍ ന​ടതു​റ​ന്നു. വി​ശ്വാ​സികൾ വി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെയും ഉ​ണ്ണി​യേ​ശു​വിന്‍റെ​യും ഛായാ​ചി​ത്രം ദ​ര്‍​ശി​ച്ചു.

എ​ട്ടു​നോ​മ്പ് പെ​രു​ന്നാ​ളിന്‍റെ ഏ​ഴാം ദി​ന​മാ​യ ഇ​ന്ന് ശ്രേ​ഷ്ഠ കാ​തോ​ലി​ക്കാ ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ന്‍ ബാ​വാ​യു​ടെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ലാ​യി​രു​ന്നു ന​ട​തു​റ​ക്ക​ല്‍.

എം​എ​സ്ഒ​ടി സെ​മി​നാ​രി റ​സി​ഡന്‍റ് മെ​ത്രാ​പ്പോ​ലീ​ത്ത കു​ര്യാ​ക്കോ​സ് മാ​ര്‍ തെ​യോ​ഫി​ലോ​സ് സ​ഹ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.
രാ​വി​ലെ കു​ര്‍​ബാ​ന സ​മ​യ​ത്തു ത​ന്നെ ക​ത്തീ​ഡ്രൽ വി​ശ്വാ​സി​ക​ളാ​ല്‍ നി​റ​ഞ്ഞു.

11ന് ​ഉ​ച്ച​ന​മ​സ്‌​കാ​ര​ത്തി​ന് ദേ​വാ​ല​യമ​ണി മു​ഴ​ക്കി​യ ശേ​ഷം ശ്രേ​ഷ്ഠ കാ​തോ​ലി​ക്കാ ബാ​വാ​യു​ടെ​യും വൈ​ദി​ക ശ്രേ​ഷ്ഠ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ പ്രാ​ര്‍​ഥ​ന​ക​ള്‍ ആ​രം​ഭി​ച്ച​തോ​ടെ “അ​മ്മേ, മാ​താ​വേ’ എ​ന്ന വി​ളി​ക​ള്‍ മാ​ത്ര​മാ​യി എ​ങ്ങും.

മ​ദ്ബ​ഹ​യ്ക്കു മു​ന്നി​ലെ തി​ര​ശീ​ല നീ​ങ്ങി ന​ട തു​റ​ന്ന​തോ​ടെ വി​ശു​ദ്ധ ദൈ​വ​മാ​താ​വിന്‍റെ​യും ഉ​ണ്ണി യേ​ശു​വി​ന്‍റെ​യും ഛായാ​ചി​ത്രം ദ​ര്‍​ശി​ച്ചു.

സ്ലീബാ പെ​രു​ന്നാ​ള്‍ ദി​ന​മാ​യ 14ന് ​സ​ന്ധ്യാന​മ​സ്‌​കാ​ര​ത്തി​നാ​ണു ന​ട അ​ട​യ്ക്കു​ക. അ​തു​വ​രെ ദ​ര്‍​ശ​ന​ത്തി​നു ഭ​ക്ത​ര്‍​ക്ക് അ​വ​സ​ര​മു​ണ്ട്.

Related posts

Leave a Comment