സമയത്തിന് മാറ്റമൊന്നുമില്ല..! എ​ൽ​ഡി​എ​ഫ് വി​ട്ട് യു​ഡി​എ​ഫ് ഘ​ട​ക​ക​ക്ഷി​യാ​കും;‌ ഐ​ശ്വ​ര്യ കേ​ര​ള​യാ​ത്ര​യി​ൽ ത​ന്‍റെ ശ​ക്തി തെ​ളി​യി​ക്കും; സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളി​ൽ ഒ​ൻ​പ​ത് പേ​രും ഏ​ഴ് ജി​ല്ല പ്ര​സി​ഡ​ന്‍റു​മാ​രും ത​നി​ക്കൊ​പ്പമെന്ന് മാ​ണി സി. ​കാ​പ്പ​ൻ

 

പാ​ലാ: മു​ന്ന​ണി മാ​റ്റ​ത്തി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി മാ​ണി സി. ​കാ​പ്പ​ൻ. യു​ഡി​എ​ഫ് ഘ​ട​ക​ക​ക്ഷി​യാ​കു​മെ​ന്ന് മാ​ണി സി. ​കാ​പ്പ​ൻ പ​റ​ഞ്ഞു. താ​ൻ എ​ൽ​ഡി​എ​ഫ് വി​ട്ടെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

യു​ഡി​എ​ഫ് ഘ​ട​ക​ക​ക്ഷി​യാ​യി ഞാ​യ​റാ​ഴ്ച പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കും. ഐ​ശ്വ​ര്യ കേ​ര​ള​യാ​ത്ര​യി​ൽ ത​ന്‍റെ ശ​ക്തി തെ​ളി​യി​ക്കും. 17 സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളി​ൽ ഒ​ൻ​പ​ത് പേ​രും ഏ​ഴ് ജി​ല്ല പ്ര​സി​ഡ​ന്‍റു​മാ​രും ത​നി​ക്കൊ​പ്പം ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ൻ​സി​പി ഏ​ത് മു​ന്ന​ണി​ക്കൊ​പ്പ​മെ​ന്ന് കേ​ന്ദ്ര​നേ​തൃ​ത്വം ഇ​ന്ന് അ​റി​യി​ക്കും. തീ​രു​മാ​നം ത​നി​ക്ക് അ​നു​കൂ​ല​മാ​യി​രി​ക്കു​മെ​ന്നും കേ​ന്ദ്ര നേ​തൃ​ത്വം കൈ​വി​ട്ടി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​റി​ച്ചാ​ണെ​ങ്കി​ൽ ഭാ​വി​കാ​ര്യ​ങ്ങ​ൾ അ​പ്പോ​ൾ തീ​രു​മാ​നി​ക്കും. പു​തി​യ പാ​ർ​ട്ടി​യെ​പ്പ​റ്റി ഇ​പ്പോ​ൾ ചി​ന്തി​ക്കു​ന്നി​ല്ല. എ​ൽ​ഡി​എ​ഫ് ത​ന്നോ​ട് നീ​തി​കേ​ട് കാ​ണി​ച്ചു​വെ​ന്നും പാ​ലാ​യി​ലെ ജ​ന​ങ്ങ​ൾ ത​ന്നോ​ടൊ​പ്പ​മു​ണ്ടെ​ന്നും മാ​ണി സി. ​കാ​പ്പ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment